എ​ൻ. നാ​രാ​യ​ണ​ൻ, എം.​ബി. ദി​നേ​ശ്, എ. ​മു​ഹ​മ്മ​ദ് അ​സ്​​ലം 

കരുവന്നൂർ ബാങ്ക്‌ തട്ടിപ്പ് കേസിൽ മൂന്ന് ഭരണസമിതി അംഗങ്ങൾ കൂടി അറസ്​റ്റിൽ

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക്‌ ത​ട്ടി​പ്പ് കേ​സി​ൽ മൂ​ന്ന് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ കൂ​ടി അ​റ​സ്​​റ്റി​ൽ. സി.​പി.​എം നേ​താ​ക്ക​ളാ​യ എം.​ബി. ദി​നേ​ശ്, എ​ൻ. നാ​രാ​യ​ണ​ൻ, എ. ​മു​ഹ​മ്മ​ദ് അ​സ്​​ലം എ​ന്നി​വ​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​മ്പാ​കെ ഇ​വ​ർ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ബാ​ങ്ക് പ്ര​സി​ഡ​ൻ​റ്​ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ നേ​ര​േ​ത്ത അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി കി​ര​ണും ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.

കി​ര​ണി​നാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ക്ര​മ​ക്കേ​ട് അ​റി​ഞ്ഞി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​തി​നാ​യി സൗ​ക​ര്യ​മൊ​രു​ക്കി​യെ​ന്നും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളെ പ്ര​തി ചേ​ർ​ത്ത​ത്. അ​റ​സ്​​റ്റി​ലാ​യ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്‌ ചെ​യ്‌​തു.

Tags:    
News Summary - three more arrest at karuvannur bank case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.