ദേശീയപാതയിലെ ഡിവൈഡറുകളിൽ റിഫ്ലക്ടറുകളോ സൂചകങ്ങളോ ഇല്ല; അപകടം പതിവാകുന്നു

തൃശൂർ: ദേശീയപാതയിലെ ഡിവൈഡറുകളിൽ റിഫ്ലക്ടറുകളോ സൂചകങ്ങളോ സ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ഹൈകോടതിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി.

മണ്ണുത്തി-അങ്കമാലി പാതയിൽ ഡിവൈഡറുകളിൽ തട്ടി അപകടങ്ങൾ പതിവായ സാഹചര്യത്തിൽ വിവരാവകാശ പ്രവർത്തകൻ തൃശൂർ സ്വദേശി സുരേഷ് ചെമ്മനാടനാണ് ഹൈകോടതിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകിയത്.

മഴക്കാലത്ത് പ്രത്യേകിച്ചും, രാത്രിയിൽ അപരിചിതരായ ഡ്രൈവർമാർ ഉയരം കുറഞ്ഞ ഡിവൈഡർ കാണാതെ അപകടങ്ങളിൽപെടുന്നുണ്ട്. നിരവധി തവണ ദേശീയപാത അതോറിറ്റിയോടും അധികൃതരോടും ഇക്കാര്യം ആവശ്യപ്പെെട്ടങ്കിലും പരാതി പരിഗണിക്കാത്ത സാഹചര്യത്തിലാണ് കോടതിയെയും സമീപിക്കുന്നത്.

ദേശീയപാതയിലെ ഡിവൈഡറുകളുടെ മുകൾ വശത്ത് രണ്ട് മീറ്റർ അകലം കണക്കാക്കി മീഡിയൻ മാർക്കോ ഒ.എച്ച്.എം ബോർഡുകളും റിഫ്ലക്സ് ബോർഡുകളും കൂടുതൽ സ്ഥാപിക്കണമെന്നും യു ടേൺ ഭാഗങ്ങളിൽ പ്രത്യേകം അടയാളപ്പെടുത്തി അപകടരഹിതമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.

Tags:    
News Summary - There are no reflectors or indicators on highway dividers-Accidents are common

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.