ആമ്പല്ലൂർ: പട്ടാപ്പകല്‍ നാടോടി സ്ത്രീകൾ മോഷണം നടത്തി മടങ്ങിയത് വീട്ടുടമയുടെ ഓട്ടോയില്‍. മോഷണ സംഘത്തെ കൈയോടെ പിടികൂടി കല്ലൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍. കല്ലൂര്‍ ആലേങ്ങാടില്‍ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. അറക്കൽ വീട്ടില്‍ രാജന്റെ വീട്ടിലാണ് മൂവര്‍ സംഘം മോഷണം നടത്തിയത്. രാജന് വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു മോഷണം.
രാജന് സൂക്ഷിച്ചിരുന്ന വെല്‍ഡിങ് സാധനങ്ങളും കീടനാശിനി പ്രയോഗത്തിനായി ഉപയോഗിക്കുന്ന ചെമ്പ് കൊണ്ടുള്ള ഉപകരണം തുടങ്ങി പല സാധനങ്ങളും നാടോടി സ്ത്രീകള്‍ ചാക്കിനുള്ളിലാക്കി സ്ഥലം വിട്ടു. സാധനങ്ങളുടെ ഭാരം കാരണം ഓട്ടോ വിളിക്കാന്‍ ശ്രമിച്ച ഇവര്‍ക്ക് വാഹനം കിട്ടിയില്ല. അപ്പോഴാണ് ഇതുവഴി രാജന് ഓട്ടോയുമായി എത്തിയത്. തുടർന്ന് ഓട്ടോയിൽ കയറുകയും ചെയ്തു. യാത്രക്കിടെ ഇവരുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോന്നിയ രാജന് വാഹനം നിർത്തി, ഇവരുടെ പക്കലുള്ള ചാക്കുകള്‍ പരിശോധിച്ചു.
അപ്പോഴാണ് തന്റെ വീട്ടിലെ സാധനങ്ങളാണ് മോഷ്ടിച്ചതെന്ന് മനസ്സിലായത്. പിടിക്കപ്പെടുമെന്നായപ്പോള്‍ മൂവര്‍ സംഘം ഓടാന്‍ ശ്രമിച്ചെങ്കിലും ഓട്ടോ ഡ്രൈവര്‍ ആളുകളെ കൂട്ടി ഇവരെതടഞ്ഞ് വെച്ചു. പിന്നീട് ഇവരെ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.