പേരാമംഗലം: സ്വർണക്കടയിൽ മുളകുപൊടി വിതറി മോഷണശ്രമം. സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി പട്ടിക്കരയിൽ വാടകക്ക് താമസിക്കുന്ന പൂവ്വാറ്റിൽ ചിറയിൽ വീട്ടിൽ ലിസിയാണ് (45) പിടിയിലായത്.
കൈപ്പറമ്പ് മിറാക്കിൾ ഗോൾഡ് എന്ന കടയിലാണ് സംഭവം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഒന്നരയോടെ കടയിലേക്ക് കയറിവന്ന സ്ത്രീ കടയുടമയുടെ മുഖത്തേക്ക് മുളകുപൊടി വിതറുകയായിരുന്നു. ഈ സമയം ഉടമ ലെനിൻ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.
മുളകുപൊടി തുടച്ച് കടയിൽ നിന്ന് പുറത്തു കടന്ന് ലെനിൻ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കടയുടെ പുറത്തേക്ക് കടന്ന സ്ത്രീയെ നാട്ടുകാർ പിടികൂടി പേരാമംഗലം പൊലീസിനെ ഏൽപിച്ചു.
ഓണത്തോടനുബന്ധിച്ച് കുറി അടക്കാനും മറ്റുമുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ശ്രമത്തിന് പിന്നിലെന്ന് പിടിയിലായ സ്ത്രീ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.