തൃശൂർ മെഡിക്കൽ കോളജിൽ ഡയറ്റിഷ്യന്റെ സേവനം ഇനി ഒ.പിയിലും

മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ഡയറ്റിഷ്യന്റെ സേവനം ഇനി ഒ.പിയിലും. കേരളപ്പിറവി ദിനത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.

ഒ.പിയിലെത്തുന്നവർക്ക് നേരിട്ട് ഭക്ഷണക്രമം നിശ്ചയിച്ചു നൽകുന്നതിന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ ഡയറ്റിഷ്യൻ ലോല തോമസിന്റെ സേവനം ലഭിക്കും. ജീവിത ശൈലി രോഗങ്ങൾക്കുൾപ്പെടെ പ്രത്യേകം ഭക്ഷണക്രമം ചിട്ടപ്പെടുത്തുന്നതിന് ഈ സൗകര്യം ഉപയോഗപ്പെടും.

ഇതിന് പുറമെ അതിതീവ്ര പരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ ഉള്ളവർക്ക് രോഗാവസ്ഥക്ക് ഉതകുന്ന ഭക്ഷണക്രമം നിശ്ചയിച്ചു നൽകുന്നതിന് പ്രത്യേക ഡയറ്ററി റൗണ്ട്സും ഉണ്ടാകും.

ഭാവിയിൽ ഇതിന്റെ ഭാഗമായി ഐ.സി.യു രോഗികൾക്ക് ഡയറ്റീഷ്യൻ നിർദേശിച്ച പോഷക ഗുണമുള്ള ഭക്ഷണം തയാറാക്കാൻ സൗകര്യമുള്ള ഒരിടം കൂടി തയാറാക്കും. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. ഷീല, ആശുപത്രി സൂപ്രണ്ട് ഡോ. നിഷ എം. ദാസ്, ആർ.എം.ഒ ഡോ. രന്ദീപ് എന്നിവർക്കൊപ്പം ആശുപത്രി ജീവനക്കാരും പങ്കെടുത്തു.

Tags:    
News Summary - The service of dietitian in Thrissur Medical College is now in OP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT