1. കുഞ്ഞിന്‍റെ വയറ്റിൽ സ്കാനിങ്ങിൽ കണ്ട സേഫ്റ്റി പിൻ 2. പുറത്തെടുത്ത സേഫ്റ്റി പിൻ
പിഞ്ചുകുഞ്ഞിന്‍റെ അന്നനാളത്തിൽ കുടുങ്ങിയ സേഫ്റ്റി പിൻ പുറത്തെടുത്തു
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽ എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞിന്‍റെ അന്നനാളത്തിൽ കുടുങ്ങിയ സേഫ്റ്റി പിൻ വിദഗ്ധമായി പുറത്തെടുത്തു. ബ്രോങ്കോസ്കോപി ചെയ്താണ് പുറത്തെടുത്തത്.
മണ്ണുത്തി വല്ലച്ചിറ ദീപയുടെ കുഞ്ഞിന് അന്നനാളം, ശ്വാസകോശം, തലച്ചോറ് എന്നിവക്ക് അസുഖം ബാധിച്ചാണ് ജനുവരി 19ന് ജില്ല ജനറൽ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തലച്ചോറിെൻറ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ തലച്ചോറിൽ പഴുപ്പ് കണ്ടെത്തി. അതിനിടെ കുഞ്ഞ് കോവിഡ് പോസിറ്റിവായി. പിന്നീട് നടത്തിയ പരിശോധനയിലാണ് അന്നനാളത്തിൽ സേഫ്റ്റി പിൻ കുത്തി ശ്വാസകോശത്തിലും പഴുപ്പ് ബാധിച്ചതായി കണ്ടത്.
ശിശുരോഗ ശസ്ത്രക്രിയ വിഭാഗം പിൻ വിജയകരമായി പുറത്തെടുത്തു. മൂന്നാഴ്ച കഴിഞ്ഞ് കുഞ്ഞിെൻറ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് വെൻറിലേറ്ററിൽനിന്ന് മാറ്റി. ഡോക്ടർമാരായ ടി.എ. ഷീല, ദീപ അനിരുദ്ധൻ എന്നിവരുടെ നേതൃത്വത്തിൽ നിരീക്ഷണത്തിലാണ് കുഞ്ഞ്. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ബിജു കൃഷ്ണെൻറ നേതൃത്വത്തിൽ ഡോ. ജിയോ സനിൽ, ഡോ. ജിതിൻ, ഡോ. ആമോൾ, ഡോ. ഷാഹിദ എന്നിവർ സംയുക്ത സംരംഭത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.