മാല കവർച്ച സംഘം മണിക്കൂറുകൾക്കകം വലയിൽ

കുന്നംകുളം: വയോധികയെ ആക്രമിച്ച് മൂന്നര പവ​െൻറ മാല കവർന്ന സംഭവത്തിൽ മോഷ്​ടാക്കൾ മണിക്കൂറുകൾക്കുള്ളിൽ വലയിൽ. വ്യാഴാഴ്ച ഉച്ചയോടെ വെസ്​റ്റ്​ മങ്ങാട് വെട്ടിക്കടവായിരുന്നു സംഭവം. ന്യൂജൻ ബൈക്കിൽ മങ്ങാട് ഭാഗത്തേക്ക് കടന്ന ഇരുവരെയും മണിക്കൂറുകൾക്കുള്ളിൽ ചാലിശ്ശേരിയിൽനിന്നാണ് പൊലീസ് കസ്​റ്റഡിയിലെടുത്തത്. ചാലിശ്ശേരി പെരുമണ്ണൂർ കൂളത്ത് അച്ചാരത്ത് വീട്ടിൽ ഷബീർ (26), മട്ടിച്ചുവട് മുള്ളൻമടക്കൻ വീട്ടിൽ അനസ് (24) എന്നിവരാണ് അറസ്​റ്റിലായത്. വെട്ടിക്കടവ് തെരിയത്ത് വീട്ടിൽ ഇബ്രാഹിമി​െൻറ ഭാര്യ റുക്കിയയുടെ മാലയാണ് നഷ്​ടപ്പെട്ടത്. ബൈക്കുമായി കടന്ന കവർച്ച സംഘത്തെ സമീപത്തെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്.

കവർച്ച സംഘം പലതവണ ഈ പ്രദേശത്ത് വന്ന് ഉച്ചസമയം കടയുടമ പള്ളിയിൽ പതിവായി പോകുന്നത് നിരീക്ഷിച്ചിരുന്നതായും പ്രതികൾ പൊലീസിന് മൊഴി നൽകി. മോഷ്​ടിച്ച മാല കടയിൽ കൊടുത്ത് വിളക്കിയ ശേഷം കൈവശം വെച്ചിരിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ കുന്നംകുളം അസി. പൊലീസ് കമീഷണർ ടി.എസ്. സിനോജി​െൻറ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകളിലായി നടത്തിയ അന്വേഷണമാണ് വേഗത്തിൽ പ്രതികളെ പിടികൂടാനായത്. പൊലീസ് സംഘത്തിൽ എസ്.ഐമാരായ ഇ. ബാബു, എഫ്. ജോയ്, എ.എസ്.ഐ തോമസ്, സിവിൽ പൊലീസ് ഓഫിസർമാരായ ഹംദ്, സുജിത്, സുമേഷ്, മെൽവിൻ, വിനോദ്, സജയ്, സച്ചു, അജീഷ് കുര്യൻ, അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ പ്രതികളെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ അസി. പൊലീസ് കമീഷണർ സ്​റ്റേഷനിലെത്തി മധുരം നൽകി അനുമോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.