പ്രതീകാത്മക ചിത്രം
തൃശൂർ: വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുകയറിയ രണ്ട് സ്ഥാനാർഥികളുണ്ട് തൃശൂരിൽ. ജില്ല പഞ്ചായത്തിലേക്കുള്ള സംവരണ ഡിവിഷനിൽനിന്ന് വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർഥി ശ്രീഷ്മ ബാബുരാജും കോർപറേഷൻ ലാലൂർ ഡിവിഷനിൽനിന്നും മത്സരിച്ചുജയിച്ച കോൺഗ്രസ് സ്ഥാനാർഥി ലാലി ജയിംസുമാണ് ജില്ലയിൽ ഉയർന്ന ഭൂരിപക്ഷം നേടിയ രണ്ടുപേർ. കടപ്പുറം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥി സി.ബി. രാധികയെ 13,317 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്രീഷ്മ പരാജയപ്പെടുത്തിയത്. ജില്ലാ പഞ്ചായത്ത് പീച്ചി ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.എസ്. വിനയനാണ് ജില്ല പഞ്ചായത്തിലേക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചത് - 57 വോട്ട്. യു.ഡി.എഫിലെ കെ.എൻ. വിജയകുമാർ 21,005 വോട്ടുകൾ നേടിയപ്പോൾ വിനയൻ 21,062 വോട്ടുകൾ സ്വന്തമാക്കി വിജയിച്ചു.
കോർപറേഷനിലെ 56 ഡിവിഷനുകളിൽ ഏറ്റവും കൂടുതൽ വോട്ട് ഭൂരിപക്ഷം നേടിയത് യു.ഡി.എഫ് സ്ഥാനാർഥി ലാലി ജയിംസ് ആണ്. 1527 വോട്ടിന്റെ ഭൂരിപക്ഷം ലാലി നേടി. മേയർ സ്ഥാനാർഥിയായി എൽ.ഡി.എഫ് ഉയർത്തിക്കാട്ടിയ ലിസി ജോയിയെയാണ് ലാലി വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത് എന്നത് വിജയത്തിളക്കം വർധിപ്പിക്കുന്നു. ലാലൂരിലെ വൻ പരാജയം എൽ.ഡി.എഫിന് കനത്ത തിരിച്ചടിയായി. വോട്ടെണ്ണൽ തുടങ്ങിയശേഷം എതിർസ്ഥാനാർഥി ലാലി ജയിംസിന് വെല്ലുവിളി സൃഷ്ടിക്കാൻ പോലുമാകാതെയാണ് ലിസി പരാജയം ഏറ്റുവാങ്ങിയത്. കോർപറേഷൻ നെടുപുഴ ഡിവിഷനിൽനിന്ന് മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി പ്രിൻസി റോജൻ രണ്ട് വോട്ടുകൾക്കാണ് സി.പി.എമ്മിലെ ഗിരിജ രാജനെ പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.