പിള്ളപ്പാറ റിസോർട്ടിൽ അനധികൃത ചില്ലുപാല നിർമാണം നടക്കുന്ന സ്ഥലം

പിള്ളപ്പാറ റിസോർട്ടിലെ അനധികൃത ചില്ലുപാല നിർമാണം കോടതി തടഞ്ഞു

അതിരപ്പിള്ളി: വെള്ളച്ചാട്ടത്തിന് സമീപം പിള്ളപ്പാറ ദേശത്തെ ചലഞ്ചർ വൺ റിസോർട്ടിൽ കോടികൾ ചെലവിട്ട് നടത്തിവന്ന നിയമവിരുദ്ധമായ ചില്ലുപാല നിർമാണം ചാലക്കുടി സിവിൽ കോടതി താൽക്കാലികമായി തടഞ്ഞ് ഉത്തരവിട്ടു. കോടതി നിയോഗിച്ച കമീഷൻ സ്ഥലം സന്ദർശിച്ച് സ്റ്റേ ഉത്തരവ് റിസോർട്ട് ഉടമക്ക് കൈമാറി. വെറ്റിലപ്പാറ എക്സ് സർവിസ് മെൻസ് കോളനി ഹോണററി സെക്രട്ടറി കെ. പദ്മനാഭന്റെ പരാതി പ്രകാരമാണ് കോടതി ഉത്തരവ്. എക്‌സ് സർവിസ് മെൻ സൊസൈറ്റി വക ഭൂമി ദീർഘകാലത്തേക്ക് പാട്ടത്തിനെടുത്ത് കരാർ വ്യവസ്ഥക്ക് വിരുദ്ധമായും പഞ്ചായത്ത് അനുമതി വാങ്ങാതെയും ആയിരുന്നു നിർമാണം.

അതിരപ്പിള്ളി പൊലീസിൽ നിരവധി പരാതികൾ നൽകുകയും റിസോർട്ട് ഉടമയോട് നിർമാണം നിർത്തിവെക്കാൻ സൊസൈറ്റി നോട്ടീസ് നൽകുകയും ചെയ്തിട്ടും അനുസരിക്കാതെ സ്ഥലത്തെ തേക്ക് ഉൾപ്പടെയുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ വെട്ടിക്കൊണ്ടുപോവുകയും ഭൂമി ഇടിച്ചുനിരത്തി നിർമാണം നടത്തുകയും ചെയ്തതിനെ തുടർന്നാണ് സൊസൈറ്റി സെക്രട്ടറി കോടതിയെ സമീപിച്ചത്.

Tags:    
News Summary - The court has stayed the construction of an unauthorized glass bridge at Pillappara Resort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.