പൂമംഗലം പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ തോടിന് കുറുകെ നിർമിച്ചിരുന്ന പാലം തകര്‍ന്ന
നിലയിൽ
ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ തോടിന് കുറുകെ നിര്‍മിച്ചിരുന്ന പാലം തകര്‍ന്ന് വീണു. നൂറ് കണക്കിന് ഏക്കര്‍ നെൽകൃഷി നടത്തുന്ന പെരുവല്ലി പാടത്തേക്ക് കൃഷിക്കാവശ്യമായ വാഹനങ്ങള്‍ പോകാനായാണ് പാടത്തിനോട് ചേര്‍ന്നുള്ള തോടിന് കുറുകെ പഞ്ചായത്ത് പദ്ധതി പ്രകാരം പാലം നിര്‍മിച്ചത്.
നിർമാണം പൂര്‍ത്തീകരിക്കുന്ന വേളയിലാണ് മുകള്ഭാഗം തകര്‍ന്ന് വീണത്. ബി.ജെ.പി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പാലം വീണയുടന്‍ ജെ.സി.ബി ഉപയോഗിച്ച് പൊളിഞ്ഞുവീണ ഭാഗങ്ങള്‍ നീക്കം ചെയ്തത് നാട്ടുകാരുടെ ശ്രദ്ധയില്പെടാതിരിക്കാനാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.
സൗത്ത് ജില്ല സെക്രട്ടറി വിപിന്‍ പാറമേക്കാട്ടില്‍, പതിമൂന്നാം വാര്‍ഡ് മെമ്പര്‍ അശ്വതി ജിനേഷ്, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് അജീഷ് വലിയപറമ്പില്‍, വൈസ് പ്രസിഡന്റ് സൈജു അരംപറമ്പില് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി. നിർമാണത്തിന് ഉപയോഗിച്ച സ്പാനിന് സംഭവിച്ച തകരാറാണ് പാലം തകരാന്‍ കാരണമായതെന്നും അടിഭാഗം കൂടി കോണ്‍ക്രീറ്റ് ചെയ്ത് ഉടന്‍ നിർമാണം പൂര്‍ത്തീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ കെ.എസ്. തമ്പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.