തളിക്കുളം-മുറ്റിച്ചൂർ റോഡരികിലെ പൊന്തക്കാട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നു
Posted On
date_range Updated On
date_range തളിക്കുളം-മുറ്റിച്ചൂർ റോഡ് അറ്റകുറ്റപ്പണി: നടപടി തുടങ്ങി
തളിക്കുളം: കോഴിമുട്ട കയറ്റി വന്ന വാഹനം റോഡിലെ കുഴിയിൽപെട്ട് മുട്ട മുഴുവൻ പൊട്ടിയത് വാർത്തയായതിന് പിന്നാലെ തകർന്ന തളിക്കുളം-മുറ്റിച്ചൂർ റോഡ് അറ്റകുറ്റപ്പണിക്കും ടാറിങ്ങിനും നടപടി തുടങ്ങി. റോഡിന്റെ തകർച്ച സംബന്ധിച്ച് തിങ്കളാഴ്ച 'മാധ്യമം' വാർത്ത നൽകിയിരുന്നു.
റോഡ് വീതി കൂട്ടി ടാറിങ് നടത്തുന്നതിന് മുന്നോടിയായി തിങ്കളാഴ്ച ഇരുവശത്തുമുള്ള പൊന്തക്കാട് വെട്ടിത്തെളിച്ച് ടിപ്പർ ലോറിയിൽ കയറ്റിക്കൊണ്ടുപോയി. വരുംദിവസങ്ങളിൽ ടാറിങ് നടത്തുമെന്ന് സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.