താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ചൈതന്യ അംഗൻവാടിയിൽ നടന്ന ഓണാഘോഷം
Posted On
date_range Updated On
date_range താന്ന്യം ചൈതന്യ അംഗൻവാടി ഓണാഘോഷം സംഘടിപ്പിച്ചു
പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ചൈതന്യ അംഗൻവാടിയിൽ ഓണാഘോഷം നടത്തി. മാവേലിയെ അവതരിപ്പിച്ചും വിവിധ കളികൾ സംഘടിപ്പിച്ചും ഓണസദ്യ ഒരുക്കിയുമാണ് ആഘോഷത്തിന് മാറ്റുകൂട്ടിയത്. വാർഡ് അംഗം ആന്റോ തൊറയൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
എ.ഡി.എസ് പ്രസിഡന്റ് വിജയ പ്രകാശൻ അധ്യക്ഷത വഹിച്ചു. അംഗൻവാടി ടീച്ചർ എൻ.എസ്. ഉഷ, ഹെൽപ്പർ ഗീത രാജൻ, ആശാവർക്കർ സുശീല രാജൻ, ഹിമ രജ്ഞിതൻ, ലൂയീസ് താണിക്കൽ, അജീത മോഹൻ, സബിത എന്നിവർ സംസാരിച്ചു. രക്ഷിതാക്കളും വിദ്യാർഥികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.