കെ.എസ്.ആർ.ടി.സി ബസ്

ഇ​രി​ങ്ങാ​ല​ക്കു​ട കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ ആ​ൾ​ക്ഷാ​മം; സ​ർ​വി​സു​ക​ൾ മു​ട​ങ്ങു​ന്ന​താ​യി പ​രാ​തി

ഇ​രി​ങ്ങാ​ല​ക്കു​ട: ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ഇ​രി​ങ്ങാ​ല​ക്കു​ട കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യും ക​ണ്ട​ക്ട​ർ​മാ​രു​ടെ കു​റ​വു​മൂ​ലം പ്രി​യ​ദ​ർ​ശി​നി സ​ർ​വി​സു​ക​ൾ വ​രെ മു​ട​ങ്ങു​ന്ന​താ​യും പ​രാ​തി. എ​ട്ട്ക​ണ്ട​ക്ട​ർ​മാ​രു​ടെ കു​റ​വാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ ഉ​ള്ള​ത്. കൂ​ടാ​തെ ഓ​ഫി​സ് ജീ​വ​ന​ക്കാ​രു​ടെ​യും കു​റ​വു​ണ്ട്.

നി​ല​വി​ലു​ള്ള ക​ണ്ട​ക്ട​ർ​മാ​രി​ൽ ത​ന്നെ മൂ​ന്ന് പേ​രെ ഓ​ഫി​സ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ക​ണ്ണി​ക്ക​ര വ​ഴി ആ​ലു​വ, എ​റ​ണാ​കു​ളം ജെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്രി​യ​ദ​ർ​ശി​നി സ​ർ​വി​സു​ക​ൾ സ്ഥി​ര​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ്. നൈ​റ്റ് ടി​ക്ക​റ്റ് ആ​ൻ​ഡ് ക്യാ​ഷ് വി​ഭാ​ഗ​ത്തി​ലാ​ണെ​ങ്കി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​നും ഒ​രു അ​സി​സ്റ്റ​ന്റും മാ​ത്ര​മാ​ണു​ള്ള​ത്.

ഇ​വ​ർ ത​ന്നെ​യാ​ണ് മാ​റി​മാ​റി തു​ട​ർ​ച്ച​യാ​യി മു​ഴു​വ​ൻ ദി​വ​സ​ങ്ങ​ളി​ലും ഡ്യൂ​ട്ടി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മാ​സ​ങ്ങ​ളാ​യി ആ​ളി​ല്ല. ഇ​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ അ​റ്റ​ന്റ​ൻ​സ്, അ​ക്കൗ​ണ്ട്സ്, മ​റ്റ് ഓ​ഫി​സ് ജോ​ലി​ക​ൾ എ​ന്നി​വ​ക്കൊ​പ്പം വ​ർ​ക്ക്ഷോ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

ശ​മ്പ​ളം ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ല​വി​ൽ നൈ​റ്റ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര​ന് 24 മ​ണി​ക്കൂ​റും തു​ട​ർ​ച്ച​യാ​യി ജോ​ലി ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്നും ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ബ​ന്ധ​പ്പെ​ട്ട​വ​രെ നി​ര​ന്ത​ര​മാ​യി അ​റി​യി​ച്ചി​ട്ടും ഇ​തു​വ​രെ​യും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി.

Tags:    
News Summary - ഇ​രി​ങ്ങാ​ല​ക്കു​ട കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ ആ​ൾ​ക്ഷാ​മം; സ​ർ​വി​സു​ക​ൾ മു​ട​ങ്ങു​ന്ന​താ​യി പ​രാ​തി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.