തളിക്കുളം: തളിക്കുളത്ത് ചത്ത നിലയിൽ കണ്ടെത്തിയ തെരുവ് നായെ പോസ്റ്റ്മോർട്ടം ചെയ്തതിൽ പേവിഷബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാവിലെയാണ് തെരുവ് നായെ ചത്ത നിലയിൽ കണ്ടെത്തിയത്. തളിക്കുളത്ത് ആംബുലൻസ് സർവിസ് നടത്തുന്ന കറപ്പംവീട്ടിൽ അഫ്സലിനെ ബുധനാഴ്ച വൈകീട്ട് തെരുവ് നായ് കടിച്ചിരുന്നു.
അഫ്സൽ തളിക്കുളത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിന് സമീപം മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെയാണ് പുറകിലൂടെ എത്തിയ നായ കാലിന്റെ തുടയിൽ കടിച്ചത്. ഇദ്ദേഹത്തെ തൃശൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 15കാരനെയും നായ കടിച്ചിരുന്നു. രാവിലെയാണ് ചത്ത നിലയിൽ കണ്ടത്. സംശയം തോന്നിയാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഇതോടെയാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഏതെങ്കിലും മൃഗങ്ങൾക്ക് ഈ നായുടെ കടിയേറ്റതായി സംശയിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് മൃഗാശുപത്രിയുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.