Posted On
date_range Updated On
date_range പേ ബാധിച്ച് തെരുവുനായ് ചത്തു; പ്രദേശവാസികള് ആശങ്കയില്
കോടാലി: മറ്റത്തൂര് പഞ്ചായത്തിലെ മാങ്കുറ്റിപ്പാടം, കടമ്പോട് പ്രദേശങ്ങളില് പേപ്പട്ടി ശല്യം. ശനിയാഴ്ച മാങ്കുറ്റിപ്പാടത്ത് ചത്തനിലയില് കണ്ട തെരുവുനായെ മണ്ണുത്തി വെറ്ററിനറി കോളജിലെ പരിശോധനയില് പേ വിഷബാധയുള്ളതായി സ്ഥിരീകരിച്ചു. പേപ്പട്ടിയുടെ കടിയേറ്റതായി സംശയിക്കുന്ന ഏതാനും വളര്ത്തുമൃഗങ്ങള്ക്ക് മൃഗസംരക്ഷണ വകുപ്പ്അധികൃതരെത്തി കുത്തിവെപ്പിന് വിധേയമാക്കി. പ്രദേശവാസികള് ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അംഗം പി.എസ്. അംബുജാക്ഷന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.