തെരുവുനായ് ആക്രമണം; രണ്ടുപേർക്ക് പരിക്ക്

പെ​രു​മ്പി​ലാ​വ്: പെ​രു​മ്പി​ലാ​വ് ജ​ങ്ഷ​നി​ലെ ക​ട​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തി​യ ര​ണ്ടു​പേ​രെ തെ​രു​വു​നാ​യ് ആ​ക്ര​മി​ച്ചു. പു​ത്തം​കു​ളം ചെ​റു​വ​ത്തൂ​ർ പ്ര​കാ​ശ് (17), ആ​ലും​തൈ ന​ട​ക്കാ​വി​ൽ വി​ജ​യ​ന്റെ മ​ക​ൻ വി​നീ​ഷ് (33) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​ക​വേ നാ​യ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​യെ കൈ​കൊ​ണ്ട് ത​ട​ഞ്ഞ​തോ​ടെ പ്ര​കാ​ശ​ന്റെ കൈ​പ്പ​ത്തി​ക്ക് ക​ടി​യേ​റ്റു.

നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ബ​ഹ​ളം​വെ​ച്ച​തോ​ടെ​യാ​ണ് നാ​യ് കൈ​പ്പ​ത്തി​യി​ൽ​നി​ന്ന് പി​ടി​വി​ട്ട​ത്. വി​നീ​ഷി​ന് കാ​ലി​ലാ​ണ് ക​ടി​യേ​റ്റ​ത്.

ഇ​രു​വ​രെ​യും തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മേ​ഖ​ല​യി​ൽ നാ​യ്ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.