മണ്ണുത്തി: വെറ്ററിനറി ഫാമിലെ ക്വാർട്ടേഴ്സ് മുറ്റത്ത് കളിക്കവെ രണ്ടുകുട്ടികള്‍ക്ക് തെരുവുനായുടെ കടിയേറ്റു. മൂന്ന് വയസ്സുകാരനും 12 വയസ്സുകാരനുമാണ് കടിയേറ്റത്. ഇവരെ മെഡിക്കല്‍ കോളജില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കി.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. കുട്ടികള്‍ക്കുപുറമെ രണ്ട് നായ്ക്കൾക്കും കടിയേറ്റു. ഞായറാഴ്ച വീണ്ടും ഈ നായുടെ ആക്രമണമുണ്ടായി. കൂടുതല്‍ നായ്ക്കള്‍ക്ക് കടിയേറ്റതായും സൂചനയുണ്ട്. ഫാം അധികൃതര്‍ കൗണ്‍സിലര്‍ രേഷ്മ ഹേമേജിനെ അറിയിച്ചതനുസരിച്ച് അവര്‍ കോർപറേഷനിലെ നായ് പിടുത്തക്കാരെ കൊണ്ടുവന്നു. തുടർന്ന് ഫാം തൊഴിലാളികളുടെ സഹായത്തോടെ ആക്രമിച്ച നായെയും കടിയേറ്റ നായ്ക്കളെയും പിടികൂടി. കടിയേറ്റ നായ്ക്കൾക്ക് രോഗലക്ഷണം കാണിച്ചതായി പറയുന്നു. ഇവ പിന്നീട് ചത്തു. ഇതോടെ ക്വാർട്ടേഴ്‌സിലുള്ളവര്‍ പരിഭ്രാന്തിയിലാണ്. ക്വാർട്ടേഴ്സിലും പരിസരത്തുമായി നിരവധി നായ്ക്കൾ അലഞ്ഞുതിരിയുന്നുണ്ട്. ഇവയെ പിടികൂടുകയോ വന്ധ്യകരണം നടത്തുകയോ ചെയ്തിട്ടില്ല. ഫാമിലെ മൃഗങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമോ എന്ന ഭയത്തിലാണ് തൊഴിലാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.