വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ ശനിയാഴ്ച ഉച്ചക്ക് വീശിയ മിന്നൽ ചുഴലിയിൽ മണ്ണ് മുകളിലേക്ക് ഉയർന്നപ്പോൾ (വിഡിയോ ദൃശ്യത്തിൽനിന്ന്)
തൃശൂർ: വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ വീശിയടിച്ച് മിന്നൽ ചുഴലി. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ചുഴലി വീശിയടിച്ചത്. പൂരത്തിന് തലേന്ന് ആനകളെ പ്രദർശിപ്പിക്കുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് മേഖലകൂടിയായ സി.എം.എസ് സ്കൂളിന് മുൻവശത്താണ് ചുറ്റിവീശിയ കാറ്റെത്തിയത്. ഇലകളെയും മണ്ണിനെയും കറക്കിയെടുത്ത് രണ്ട് മിനിറ്റോളം ദൈർഘ്യത്തിലായിരുന്നു ചുഴലി. ഇവിടെ കാറുകളടക്കമുള്ളവ പാർക്ക് ചെയ്തിരുന്നുവെങ്കിലും കേടുപാടുകൾ സംഭവിച്ചില്ല. സ്വരാജ് റൗണ്ടിലൂടെയടക്കം പോകുന്നവർക്ക് മിന്നൽ ചുഴലി പ്രതിഭാസം അത്ഭുതവും ഭയവും പകർന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.