എ​സ്.​എ​സ്.​എ​ൽ.​സി ഫ​ല​മ​റി​ഞ്ഞ് സ്കൂ​ളി​ലെ​ത്തി​യ തൃ​ശൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് സി.​ജി.​എ​ച്ച്.​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ധു​രം ന​ൽ​കു​ന്ന പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ആ​ഗ്ന​സ്, 

എസ്.എസ്.എൽ.സി; ജില്ലയിൽ 98.83 ശതമാനം വിജയം

തൃശൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയ ശതമാനവുമായി ജില്ല. 98.83 ശതമാനമാണ് വിജയം. ജില്ലയിൽ 17812 ആൺകുട്ടികളും 17019 പെൺകുട്ടികളുമടക്കം 34831 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 17566 ആൺകുട്ടികളും 16857 പെൺകുട്ടികളും അടക്കം 34,423 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 408 പേർ മാത്രമാണ് യോഗ്യത നേടാനാകാതെ പോയത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടായി. 2342 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 1620 പെൺകുട്ടികളും 722 ആൺകുട്ടികളുമാണ് എ പ്ലസ് നേടിയത്. കൂടുതൽ എ പ്ലസ് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലാണ്. 666 പെൺകുട്ടികളും 228 ആൺകുട്ടികളുമടക്കം ഇരിങ്ങാലക്കുടക്ക് 954 എ പ്ലസ് ലഭിച്ചു. 496 പെൺകുട്ടികളും 220 ആൺകുട്ടികളുമടക്കം തൃശൂരിന് 716ഉം 458 പെൺകുട്ടികളും 214 ആൺകുട്ടികളുമടക്കം ചാവക്കാടിന് 672 ഉം എ പ്ലസാണ് ലഭിച്ചത്.

വിദ്യാഭ്യാസ ജില്ലകളിൽ 99.52 ശതമാനത്തോടെ ഇരിങ്ങാലക്കുടയാണ് വിജയ ശതമാനത്തിൽ മുന്നിൽ. പരീക്ഷയെഴുതിയ 10,314 വിദ്യാർഥികളില്‍ 10,265 പേര്‍ വിജയിച്ചു. തൃശൂര്‍ വിദ്യാഭ്യാസജില്ലയില്‍ 99.4 ആണ് വിജയശതമാനം. തൃശൂരിൽ പരീക്ഷയെഴുതിയ 9674 വിദ്യാർഥികളില്‍ 9616 പേര്‍ വിജയിച്ചു. കൂടുതൽ വിദ്യാർഥികളുള്ള ചാവക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 14843 പേരില്‍ 14542 പേർ വിജയിച്ചു. 97.97 ആണ് വിജയശതമാനം.

പൊതുവിഭാഗത്തിൽ 8585 പേരും എസ്.സി വിഭാഗത്തിൽ 4391 പേരും എസ്.ടി വിഭാഗത്തിൽ 139 പേരും ഒ.ബി.സി വിഭാഗത്തിൽ 20404 പേരും ഒ.ഇ.സി വിഭാഗത്തിൽ 904 പേരുമാണ് തുടർപഠനത്തിന് യോഗ്യത നേടിയത്. 54 സർക്കാർ സ്കൂളുകളും 79 എയ്ഡഡ് സ്കൂളുകളും 28 അൺ എയ്ഡഡ് സ്കൂളുകളുമടക്കം ജില്ലയിലെ 161 വിദ്യാലയങ്ങൾ നൂറുമേനി വിജയം നേടി.

Tags:    
News Summary - SSLC; 98.83 percent success rate in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.