Posted On
date_range Updated On
date_range ഭർതൃമാതാവിനൊപ്പം താമസിച്ചിരുന്ന ശ്രീലങ്കൻ യുവതിയേയും മക്കളേയും കാണാതായി
പഴയന്നൂർ: ഭർതൃ മാതാവിനോടൊപ്പം താമസിച്ചിരുന്ന ശ്രീലങ്കൻ യുവതിയേയും മക്കളേയും കാണാതായതായി പരാതി. കോടത്തൂർ നമ്പ്രത്ത് സുജിത് ഉണ്ണിയുടെ ഭാര്യ ശാന്തിനി നയനയെയും (30) നാല് വയസ്സുള്ള മകളെയെയും രണ്ടര വയസ്സുള്ള ആൺകുട്ടിയെയുമാണ് കഴിഞ്ഞ 20ാം തീയതി പുലർച്ചെ മുതൽ കാണാതായത്.
ആറു മാസം മുമ്പാണ് ശ്രീലങ്കയിൽ നിന്ന് കോടത്തൂരിലെത്തിയത്. സുജിത് വിദേശത്താണ്. അവിടെ വെച്ചുള്ള സൗഹൃദത്തിലാണ് ഇരുവരും വിവാഹിതരായത്. പിന്നീട് ശാന്തിനി നയന ശ്രീലങ്കയിലേക്ക് പോയശേഷമാണ് കേരളത്തിലെത്തിയത്.
ഒരു വർഷത്തെ കുടുംബ വിസയിലാണ് ഇവർ കേരളത്തിലെത്തിയത്. എന്നാൽ ശ്രീലങ്കൻ യുവതി കോടത്തൂരിൽ താമസിക്കുന്ന വിവരം പൊലീസ് അറിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.