മ​ത്താ​യി

പത്തുവയസ്സുകാരിയോട് ലൈംഗികാതിക്രമം; 56കാരന് അഞ്ചുവർഷം കഠിനതടവും അരലക്ഷം പിഴയും

തൃ​ശൂ​ർ: പ​ത്തു​വ​യ​സ്സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ​ക്ക് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. മാ​ന്ദാ​മം​ഗ​ലം സ്വ​ദേ​ശി മൂ​ലി​പ​റ​മ്പി​ൽ മ​ത്താ​യി​യെ​യാ​ണ് (56) തൃ​ശൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി കെ.​എം. ര​തീ​ഷ് കു​മാ​ർ ശി​ക്ഷി​ച്ച​ത്. പോ​ക്സോ നി​യ​മം ഒ​മ്പ​ത്, 10 വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മം 354 എ (​ഒ​ന്ന്), എ (​ര​ണ്ട്) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വു​മാ​ണ് ശി​ക്ഷ​വി​ധി. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം അ​ഞ്ചു​മാ​സം കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

പി​ഴ​യ​ട​ക്കു​ന്ന പ​ക്ഷം ക്രി​മി​ന​ൽ ന​ട​പ​ടി നി​യ​മം 357 പ്ര​കാ​രം അ​തി​ജീ​വി​ത​ക്ക് ന​ൽ​ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. 2021ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക്ക് നേ​രെ​യാ​ണ് പ്ര​തി ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്.

പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും 13 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 12 രേ​ഖ​ക​ൾ തെ​ളി​വി​ൽ ഹാ​ജ​രാ​ക്കി​യു​മാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. മ​ണ്ണു​ത്തി എ​സ്.​ഐ കെ. ​പ്ര​ദീ​പ്കു​മാ​റാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​പി. അ​ജ​യ് കു​മാ​ർ ഹാ​ജ​രാ​യി.

Tags:    
News Summary - Sexually assaulted a ten-year-old girl; The 56-year-old was sentenced to five years of rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.