പെട്രോൾപമ്പിലും സൂപ്പർമാർക്കറ്റിലുമായി മോഷണ പരമ്പര: അരലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു

വടക്കാഞ്ചേരി: ഓണക്കാലത്ത്​ ഭീതി പടർത്തി മോഷ്ടാക്കളുടെ വിഹാരം. കോലഴിയിൽ പെട്രോൾ പമ്പിൽ നിന്നും കാൽ ലക്ഷം രൂപയിലധികവും വിയ്യൂരിലെ സൂപ്പർമാർക്കറ്റിൽ നിന്ന് 35000 രൂപയും കവർന്നു. കാരാമ ബസ് സ്റ്റോപ്പിനടുത്തെ അലീന ഫ്യൂവൽസിൽ ബുധനാഴ്​ച്ച രാത്രിയിലാണ് മോഷണം അരങ്ങേറിയത്.

പമ്പിലെ ഓഫീസി​െൻറ പൂട്ടു തകർത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പിലുണ്ടായിരുന്ന 28000 രൂപ കവർന്നു. വ്യാഴം പുലർച്ചെ പമ്പിലെത്തിയ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. ഉടൻ ഉടമ കോലഴി സ്വദേശി വൈഷ്ണവം വീട്ടിൽ അജയഘോഷിനെ വിവരമറിയിച്ചു. ഉടമയെത്തി വിയ്യൂർ പൊലീസിൽ പരാതിപ്പെട്ടതിനെതുടർന്ന് സിഐ ബോബൻ മാത്യുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധ നടത്തി. പ്രദേശത്ത് നിരീക്ഷണ ക്യാമറകളില്ലാത്തതും മോഷ്ടാക്കളെ കണ്ടു പിടിക്കുന്നതിന് വെല്ലുവിളിയാവുകയാണ്.

വിയ്യൂർ മദർ സൂപ്പർ മാർക്കറ്റിലാണ്​ മോഷണം നടന്നത്. ഇരുസ്ഥലത്തും ഏകദേശം സമാനമായ സമയത്താണ് മോഷണങ്ങൾ അരങ്ങേറിയതെന്നാണ് പ്രാഥമിക നിഗമനം. ഷട്ടർ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മേശവലിപ്പുകളിൽ സൂക്ഷിച്ചിരുന്ന ചില്ലറയടക്കമുള്ള പണമാണ് കവർന്നത്.

Tags:    
News Summary - Series of thefts at petrol pumps and supermarkets More than half a lakh rupees lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.