അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യൽ: ഹരജി തള്ളി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എക്‌സൈസ് കമീഷണർ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സമർപ്പിച്ച ഹരജി കോടതി തള്ളി. അനുമതി നൽകേണ്ടത് സർക്കാറാണെന്നും അത്തരം ആവശ്യങ്ങൾ കോടതിയിൽ നിലനിൽക്കില്ലെന്നുമുള്ള നിരീക്ഷണത്തോടെയാണ് ഹരജി തള്ളിയത്.

തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ. മനോജാണ് വിധി പ്രഖ്യാപിച്ചത്. അഭിഭാഷകനായ നെയ്യാറ്റിൻകര പി. നാഗരാജാണ് ഹരജി സമർപ്പിച്ചത്. നേരത്ത വിജിലൻസ് സമർപ്പിച്ച ക്ലീൻചിറ്റ് റിപ്പോർട്ട് കോടതി തള്ളി കേസിൽ തുടരന്വേഷണം നിർദേശിച്ചിരുന്നു. ഇതിനെതിരെ അജിത് കുമാർ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് നടപടികളുമായി മുന്നോട്ട് പോകാൻ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് കോടതി നിർദേശിച്ചു.

എന്നാൽ, സർക്കാറിന് അപേക്ഷ നൽകുന്നതിന് പകരം ഹരജിക്കാരൻ വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതാണ് ഹരജി തള്ളാൻ കാരണമായത്. എം.ആര്‍. അജിത് കുമാര്‍ ഭാര്യ സഹോദരനുമായി ചേര്‍ന്ന് തിരുവനന്തപുരം കവടിയാറില്‍ സെന്റിന് 70 ലക്ഷം രൂപ വിലയുള്ള ഭൂമി വാങ്ങി ആഢംബര കെട്ടിടം നിർമിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഇതിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എ.ഡി.ജി.പിയെ വഴിവിട്ട് സഹായിക്കുന്നതായും ഹരജിക്കാരന്‍ ആരോപിച്ചിരുന്നു.

Tags:    
News Summary - Prosecution of Ajith Kumar: Petition dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.