representational image
അരിമ്പൂർ: പഞ്ചായത്തിലെ രണ്ടാം വാർഡിൽ പ്രധാനപ്പെട്ട ഇടങ്ങളിലായി സ്ഥാപിച്ച സി.സി.ടി.വി കാമറകളുടെ സ്വിച്ച് ഓൺ കർമം ഉന്നത വിദ്യാഭ്യാസ -സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ജനക്ഷേമം ഉറപ്പാക്കുന്നതിൽ അരിമ്പൂർ പഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് പറഞ്ഞ മന്ത്രി തൃശൂർ നഗരത്തോട് ചേർന്ന് കിടക്കുന്ന പഞ്ചായത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.
പഞ്ചായത്തിലെ രണ്ടാം വാർഡിലെ എല്ലാ പ്രധാനപ്പെട്ട ഇടങ്ങളിലും അതിർത്തിയിലുമായി ആദ്യഘട്ടത്തിൽ 12 കാമറകളാണ് സ്ഥാപിച്ചത്. 32 കാമറകളാണ് സ്ഥാപിക്കുക. രണ്ടാം വാർഡുമായി ബന്ധപ്പെട്ട വ്യക്തികൾ, വ്യാപാരസ്ഥാപനങ്ങൾ, സംഘടനകൾ, ജനപ്രതിധികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്ഥാപിച്ചത്. ജനമൈത്രി ഫൗണ്ടേഷൻ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കിയത്.
സാങ്കേതിക പ്രവർത്തനങ്ങളുടെ കേന്ദ്രം വിദ്യാരംഭം അംഗൻവാടിയും അന്തിക്കാട് പൊലീസ് സ്റ്റേഷനുമാണ്. മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് ഷിമി ഗോപി, പഞ്ചായത്ത് അംഗം സി.പി. പോൾ, തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോങ്റെ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.