ഓട്ടുപാറ പുതിയ പാലത്തിന്റെ പൈലിങ് പ്രവൃത്തി വിലയിരുത്താനെത്തിയ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും

ഓ​ട്ടു​പാ​റ പു​തി​യ പാ​ല​ത്തി​ന്റെ പൈ​ലി​ങ് ആ​രം​ഭി​ച്ചു

ചെറുതുരുത്തി: വടക്കാഞ്ചേരി-ഓട്ടുപാറ ടൗണുകളെ ബന്ധിപ്പിക്കുന്ന പുഴപ്പാലത്തിന്റെ പൈലിങ് ആരംഭിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയും ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പുഴപ്പാലത്തിന് സമീപം പഴയ ഇരുമ്പുപാലത്തിന് പകരം വാഹന സഞ്ചാരയോഗ്യമായ ആധുനിക സമാന്തര പാലം നിർമിക്കാൻ എൽ.ഡി.എഫ് സർക്കാർ 5.16 കോടി രൂപ അനുവദിച്ച് പദ്ധതിക്ക് ഭരണാനുമതി നൽകിയിരുന്നു. മുൻ സർക്കാരിന്റെ അവസാന ഘട്ടത്തിൽ നിർമാണം ആരംഭിക്കുകയും ചെയ്തിരുന്നു.

ഓട്ടുപാറ-വടക്കാഞ്ചേരി പുഴപ്പാലം രണ്ട് പാലങ്ങളായി നാലുവരിപ്പാതയാവുകയും തുടർന്ന് കുന്നംകുളം റോഡ് ജങ്ഷൻ വരെയുള്ള ഓട്ടുപാറ ടൗണിലെ ഹൈവേ റോഡ് വീതികൂട്ടുകയും ചെയ്യും. വാഴാനി റോഡ് ജങ്ഷനും കുന്നംകുളം റോഡ് ജങ്ഷനും നവീകരിക്കുന്നതോടെ ടൗണിലെ യാത്രാദുരിതവും കുറക്കാനാകും.

പൈലിങ് പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ നിർദേശം നൽകിയതായി എം.എൽ.എ പറഞ്ഞു. വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൻ മിനി അരവിന്ദൻ, വൈസ് ചെയർമാൻ പി.എൻ. സുരേന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീല മോഹൻ, തലപ്പിള്ളി താലൂക്ക് സർക്കിൾ കോഓപറേറ്റിവ് യൂനിയൻ ചെയർമാൻ എൻ.കെ. പ്രമോദ് കുമാർ, നഗരസഭ കൗൺസിലർമാരായ കെ.വൈ. സുമയ്യാബി, എം.എം. മഹേഷ്, പൊതുപ്രവർത്തകരായ എം.ജെ. ബിനോയ്, സി.വി. പൗലോസ്, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസി. എൻജിനീയർ അരുൺ കൃഷ്ണൻ, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ഓവർസിയർ റോഷൻ റാഫേൽ എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - ഓ​ട്ടു​പാ​റ പു​തി​യ പാ​ല​ത്തി​ന്റെ പൈ​ലി​ങ് ആ​രം​ഭി​ച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.