തൃശൂർ: ജനുവരി മാസത്തെ റേഷന്‍ വിതരണം ചൊവ്വാഴ്ച വരെ ദീര്‍ഘിപ്പിച്ചതായി ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഞായറാഴ്ച അവധി ദിവസമാണെങ്കിലും കുന്നംകുളം താലൂക്കില്‍ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.
ജില്ലയില്‍ ട്രാന്സ്പോര്ട്ടി് കരാറുകാർ സമരത്തിൽ ആയിരുന്നെങ്കിലും തൃശൂര്‍, തലപ്പിള്ളി, മുകുന്ദപുരം, ചാലക്കുടി താലൂക്കുകളില്‍ റേഷന്‍ കടകളിലേക്ക് വാതില്‍പ്പടി വിതരണം മുഖേന റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ സുഗമമായി എത്തിച്ചിരുന്നുവെന്ന് ജില്ല സപ്ലൈ ഓഫിസർ പറഞ്ഞു.
ജനുവരി 27ലെ റേഷന്‍ വ്യാപാരി സമരം കഴിഞ്ഞ് 28 മുതലാണ് കുന്നംകുളം, ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ റേഷന്‍ കടകളിലേക്ക് പുര്‍ണതോതില്‍ വാതില്‍പ്പടി വിതരണം മുഖേന റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചത്. നിലവില്‍ കുന്നംകുളം താലൂക്കില്‍ 40ല്‍ താഴെ റേഷന്‍ കടകള്‍ക്ക് മാത്രമാണ് ഇനിയും സ്റ്റോക്ക് എത്തിക്കാനുള്ളത്. ഈ കടകളില്‍ നീക്കിയിരുപ്പ് ഉള്ളതിനാല്‍ കാര്‍ഡുടമകള്‍ക്കുള്ള വിതരണത്തെ ബാധിക്കില്ല.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ റേഷന്‍ വിഹിതം കൈപ്പറ്റിയ കണക്കുകളുമായി (മഞ്ഞ -97 ശതമാനം, പിങ്ക് -96, നീല -84, വെള്ള -54) താരതമ്യം ചെയ്യുമ്പോള്‍ ജനുവരി മാസത്തെ റേഷന്‍ വിതരണത്തെ (മഞ്ഞ -93, പിങ്ക് -8, നീല -72, വെള്ള -55) സമരം കാര്യമായി ബാധിച്ചിട്ടില്ലെന്നും ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.