മണ്ണുത്തിയിലെ പൊളിച്ചിട്ട കാന
മണ്ണുത്തി: കടുത്ത ചൂടിന് ശമനമാവാൻ എല്ലാവരും മഴ പ്രതീക്ഷിച്ച് ഇരിക്കുമ്പോള്‍ കാര്‍മേഘം നീങ്ങണേ, മഴ പെയ്യരുതേ എന്ന് പ്രാര്‍ഥിക്കുകയാണ് മണ്ണുത്തിയിലെ കച്ചവടക്കാര്‍. മഴ പെയ്താൽ വെള്ളം ഒഴുകാൻ ഇടമില്ലാതെ റോഡിൽ പരന്നൊഴുകുന്നത് അവരുടെ അന്നം മുട്ടിക്കുമെന്നതാണ് കാരണം.
മണ്ണുത്തി പരിസരത്തെ കാനകള്‍ പൊളിച്ചിട്ട അതേ അവസ്ഥയിലാണിപ്പോഴും. വെള്ളം ശരിയായി ഒഴുകാൻ പാകത്തിൽ കാന നിർമിക്കുമെന്ന് ദേശീയപാത അധികൃതർ പറയാൻ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ വര്‍ഷക്കാലത്തും മുറതെറ്റാതെ വാഗ്ദാനങ്ങളും സമരങ്ങളും നടന്നു. മഴ പെയ്തപ്പോൾ പതിവുപോലെ കച്ചവടക്കാർ വെള്ളക്കെട്ടിലായി.
മണ്ണുത്തി- നടത്തറ റോഡിലെ അടിപ്പാതയോട് ചേര്‍ന്ന ഭാഗത്ത് രൂപപ്പെടാറുള്ള വെള്ളക്കെട്ടിനും പരിഹാരമായിട്ടില്ല.
ഇവിടെ ഉണ്ടായിരുന്ന കലുങ്ക് പൊളിച്ചതല്ലാതെ പുനര്‍നിർമാണം ഉണ്ടായിട്ടില്ല. തല്ക്കാലം മണ്ണിട്ട് ഗതാഗത യോഗ്യമാക്കിയിരിക്കുകയാണ്. മഴവന്നാല്‍ ഇവിടെയും വെള്ളക്കെട്ട് രൂക്ഷമാകും. എന്നിട്ടും ദേശീയപാത അധികൃതര്‍ കണ്ണ് തുറക്കുന്നില്ല. കഴിഞ്ഞ ദിവസം പെയ്ത വേനല്‍ മഴയില്‍തന്നെ ചെറിയ വെള്ളക്കെട്ട് രൂപപ്പെട്ടതാണ്.
മഴ മാറി വെയിൽ വന്നതുകൊണ്ട് രക്ഷപ്പെട്ടു. തുടർച്ചയായി മഴ പെയ്യുന്നതിന് മുമ്പ് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഭാസ്കരൻ കെ. മാധവിെൻറ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ പ്രവർത്തകർ പാലക്കാട്ടെ ദേശീയപാത അധികൃതരെ നേരിൽകണ്ട് ആവശ്യപ്പെട്ടെങ്കിലും 'വിഷയങ്ങള്‍ പഠിക്കട്ടെ' എന്ന മറുപടിയാണ് ലഭിച്ചതത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.