പുതുക്കാട് ദേശീയപാതയോരത്ത് ഫ്ലവർ മില്ലിൽ തീപിടിച്ചപ്പോൾ
ആമ്പല്ലൂർ: പുതുക്കാട് ദേശീയപാതയോരത്ത് ഫ്ലവർ മിൽ കത്തിനശിച്ചു. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. പുതുക്കാട് സ്വദേശി താഴത്ത് രാജന്റെ ഉടമസ്ഥതയിലുള്ള റോയൽസ് ഫ്ലവർ മില്ലിലാണ് സംഭവം. രണ്ട് നിലകളിലുള്ള കെട്ടിടത്തിൽ തീ ആളിപടർന്നു.
യന്ത്രസാമഗ്രികളും മില്ലിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് കരുതുന്നു. മില്ലിന്റെ പിറകുവശത്ത് വെച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവായി.
സമീപത്തെ വീട്ടുകാരാണ് തീപടരുന്നത് ആദ്യം കണ്ടത്. ഉടൻ ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു. പുതുക്കാട്, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ട് യൂനിറ്റ് ഫോഴ്സാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുതുക്കാട് പൊലീസ്, പഞ്ചായത്ത് അംഗം സെബി കൊടിയൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.