അ​പ്പാ​ട്ട് വീ​ട്ടി​ൽ ഭാ​ര്യ പാ​ർ​വ​തി​യോ​ടൊ​പ്പം പ​പ്പേ​ട്ട​ൻ

പ​പ്പേ​ട്ട​ന്‍റെ മ​ന​സ്സ്​ സ​മ്മേ​ള​ന​ത്തി​ലാ​ണ്

ചെ​റു​തു​രു​ത്തി: ജി​ല്ല​യി​ലെ മു​തി​ർ​ന്ന നേ​താ​വാ​യ മു​ള്ളൂ​ർ​ക്ക​ര ഇ​രു​ന്നി​ലം​കോ​ട് സ്വ​ദേ​ശി​യാ​യ പ​പ്പേ​ട്ട​ൻ (എ. ​പ​ത്മ​നാ​ഭ​ൻ -92) ഇ​ത്ത​വ​ണ നേ​രി​ട്ട് സ​മ്മേ​ള​ന​ത്തി​നി​ല്ല. ആ​രോ​ഗ്യ​വും കോ​വി​ഡ് സാ​ഹ​ച​ര്യ​വും അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ലാ​ണ​ത്. എ​ന്നാ​ൽ, മ​ന​സ്സ്​ സ​മ്മേ​ള​ന ന​ഗ​രി​യി​ലു​ണ്ടാ​വും.

മു​ള്ളൂ​ർ​ക്ക​ര ഇ​രു​ന്നി​ലം​കോ​ട് ന​ട​ന്ന പ​താ​ക​ദി​നാ​ച​ര​ണ​ത്തി​ലും ആ​വേ​ശ​ത്തോ​ടെ എ​ത്തി​യെ​ങ്കി​ലും ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത വി​ഷ​മ​മു​ണ്ടെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തെ ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന് പ​പ്പേ​ട്ട​ൻ ഓ​ർ​മി​പ്പി​ക്കു​ന്നു. ഏ​ഴു പ​തി​റ്റാ​ണ്ട് നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഈ ​നേ​താ​വ് ഇ​ല്ലാ​യ്മ​യി​ൽ നി​ന്ന് പോ​രാ​ടി​യാ​ണ് ജീ​വി​ച്ച​ത്. നാ​ലാം ക്ലാ​സ് വ​രെ മാ​ത്രം വി​ദ്യാ​ഭ്യാ​സ​മു​ള്ള പ​പ്പേ​ട്ട​ൻ ജീ​വി​ക്കാ​ൻ വേ​ണ്ടി 1949ലാ​ണ് ബാം​ഗ്ലൂ​രി​ലേ​ക്ക് തൊ​ഴി​ൽ തേ​ടി പോ​യ​ത്. താ​ൻ ജോ​ലി ചെ​യ്യു​ന്ന ക​മ്പ​നി​യി​ൽ മു​ത​ലാ​ളി​മാ​രോ​ട് തൊ​ഴി​ലി​നു വേ​ണ്ടി സ​മ​രം ചെ​യ്ത​തോ​ടു​കൂ​ടി​യാ​ണ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ലെ​ത്തി​യ​ത്.

തു​ട​ർ​ന്ന​ങ്ങോ​ട്ട് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ലെ വി​ശ്വ​സ്ത​നാ​യി മാ​റി. എ.​കെ.​ജി​ക്ക് പാ​ർ​ട്ടി​യു​ടെ ക​ത്തു​ക​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ചു​മ​ത​ല​യാ​യി​രു​ന്നു ആ​ദ്യ​മേ​റ്റെ​ടു​ത്ത​ത്. തൊ​ഴി​ലി​ന് വേ​ണ്ടി പ​ഴ​യ മ​ദ്രാ​സി​ലേ​ക്ക് മാ​റി. ഇ​തു​വ​ഴി ഇം​ഗ്ലീ​ഷ്, ക​ന്ന​ഡ, തെ​ലു​ങ്ക്, ത​മി​ഴ് ഭാ​ഷ​ക​ൾ ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യാ​നാ​യി. വ​ര​വൂ​രി​ൽ 48 ഏ​ക്ക​ർ മി​ച്ച​ഭൂ​മി ഭൂ​ര​ഹി​ത​ർ​ക്ക് പ​തി​ച്ചു ന​ൽ​കു​ന്ന​തി​നു​ള്ള ഒ​ന്ന​ര വ​ർ​ഷം നീ​ണ്ട സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​തോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ൽ നേ​താ​വാ​യി മാ​റി​യ​ത്‌.

വ​ര​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം, വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്, തൃ​ശൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. 1975ൽ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് 21 മാ​സം ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചു. 1980ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക്കാ​ഞ്ചേ​രി എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു.

ചേ​ല​ക്ക​ര​യി​ലും വ​ട​ക്കാ​ഞ്ചേ​രി ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യു​ടെ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു. കാ​ൽ നൂ​റ്റാ​ണ്ടി​ൽ അ​ധി​ക​മാ​യി ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​യി​രു​ന്നു. ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​നി​യ​ൻ അ​ഖി​ലേ​ന്ത്യ വ​ർ​ക്കി​ങ്​ ക​മ്മി​റ്റി അം​ഗം, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴും ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​നി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​ണ്. ഇ​പ്പോ​ഴും പ്ര​ദേ​ശ​ത്തെ കാ​ര്യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. ഭാ​ര്യ പാ​ർ​വ​തി, മ​ക്ക​ൾ അ​ജ​യ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, അ​നി​ഷ് കു​മാ​ർ, പ്ര​മീ​ള എ​ന്നി​വ​രോ​ടൊ​പ്പം അ​പ്പാ​ട്ട് വീ​ട്ടി​ൽ ക​ഴി​യു​ക​യാ​ണ് സ​ഖാ​വ് പ​പ്പേ​ട്ട​ൻ.

Tags:    
News Summary - Puppet's mind is on the conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.