ആർ.എസ്.എസ് ഭീകരതയാരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ല കമ്മിറ്റി തൃശൂരിൽ നടത്തിയ പ്രതിഷേധ റാലി
തൃശൂർ: കേരളത്തെ കലാപഭൂമിയാക്കാനുള്ള ആർ.എസ്.എസ് ഭീകരതയെ കരുതിയിരിക്കണമെന്നാഹ്വാനം ചെയ്ത് പോപ്പുലർ ഫ്രണ്ട് ജില്ല കമ്മിറ്റി പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. അശ്വനി ജങ്ഷനിൽ ആരംഭിച്ച പ്രതിഷേധ റാലി എം.ഒ റോഡിൽ സമാപിച്ചു. പൊതുസമ്മേളനം പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ആക്രമണ പരമ്പരകൾ വടക്കൻ സംസ്ഥാനങ്ങളിൽനിന്ന് കിഴക്കമ്പലത്ത് എത്തിനിൽക്കുന്നു എന്നത് മലയാളിയുടെ സമാധാന ജീവിതത്തെ ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ട് എറണാകുളം സോണൽ പ്രസിഡന്റ് കെ.കെ. ഹുസൈർ സന്നിഹിതനായിരുന്നു. പോപ്പുലർ ഫ്രണ്ട് ജില്ല പ്രസിഡന്റ് ഫാമിസ് അബൂബക്കർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.