തകർന്ന പോന്നോർ ആളൂർ റോഡിൽ കാല് കൊണ്ട് അമർത്തി കുഴിയടക്കുന്നു
പറപ്പൂർ: പോന്നോർ ആളൂർ മൂക്കോല റോഡിൽ കുഴിയടക്കൽ പ്രഹസനം. നാട്ടുകാർ പ്രശ്നമാക്കുമെന്ന് കണ്ടപ്പോൾ ഉപേക്ഷിച്ചുപോയി. ഏറെ കാലമായി തകർന്ന റോഡിൽ വെള്ളിയാഴ്ച രാവിലെയാണ് നാല് ജോലിക്കാരെത്തി കുഴിയടക്കൽ ആരംഭിച്ചത്.
കുഴികളിൽ മെറ്റൽ ഇട്ട് പഴയ ചാക്കുകളും മണ്ണും ഉപയോഗിച്ചും കാലുകൊണ്ട് അമർത്തിയുമാണ് അടക്കാൻ തുടങ്ങിയത്. നാട്ടുകാർ പ്രശ്നമാക്കുമെന്ന് മുൻകൂട്ടി മനസ്സിലാക്കിയ കരാർ ജോലിക്കാർ ഏകദേശം അമ്പത് മീറ്റർ കുഴിയടച്ച് സ്ഥലം വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.