മാളയിൽ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലെ പാതയോരം കാടുപിടിച്ച നിലയിൽ
Posted On
date_range Updated On
date_range റോഡരിക് കാടുകയറി
മാള: പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലെ പാതയോരം കാടുപിടിക്കുന്നത് അപകട ഭീഷണി. മാള പൊലീസ് സ്റ്റേഷൻ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾക്ക് എതിരെയുള്ള വാഹനങ്ങൾ കാണാനാകാത്ത അവസ്ഥയാണ്.
ഇവിടെ റോഡ് വളവായതിനാൽ അപകട സാധ്യതയുണ്ട്. പുല്ലുനിറഞ്ഞ റോഡിന്റെ വശങ്ങളിൽ ഇഴജന്തുകളുടെ സാന്നിധ്യവുമുണ്ട്. റോഡിലേക്ക് വളർന്ന കാടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി എടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.