നിതിൻ നാരായണന് കോൺഗ്രസ് കൗൺസിലർമാർ കണ്ണെൻറ വിഗ്രഹം സമ്മാനിക്കുന്നു
Posted On
date_range Updated On
date_range 'കുഞ്ഞിയുടെ കണ്ണേട്ടന്' കണ്ണെൻറ വിഗ്രഹം സമ്മാനിച്ചു
ഗുരുവായൂര്‍: തെൻറ ചിത്രങ്ങളിൽ നിറഞ്ഞുനിന്ന പിഞ്ചോമനക്ക് ചികിത്സാസഹായമായി 22.62 ലക്ഷം രൂപ സമാഹരിച്ച ഫോട്ടോഗ്രാഫർ നിതിൻ നാരായണന് അഭിനന്ദന പ്രവാഹം.
നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ നിതിനെ അഭിനന്ദിച്ചു. കോൺഗ്രസ് കൗൺസിലർമാരും വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈലജ ദേവൻ ഉപഹാരം കൈമാറി. ചികിത്സയിൽ കഴിയുന്ന കുഞ്ഞ്, നിതിനെ കണ്ണേട്ടനെന്ന് വിളിച്ചിരുന്നതിെൻറ പ്രതീകമായി കണ്ണെൻറ വിഗ്രഹമാണ് സമ്മാനിച്ചത്.
കൗൺസിലർമാരായ ആേൻറാ തോമസ്, അനിൽകുമാർ ചിറക്കൽ, പ്രിയ രാജേന്ദ്രൻ, സുഷ ബാബു, ശ്രീദേവി ബാലൻ എന്നിവർ സംസാരിച്ചു. നിതിെൻറ നന്മക്ക് സമൂഹ മാധ്യമങ്ങളിലും വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.