തൃശൂര്‍: കോർപറേഷൻ ആരോഗ്യവിഭാഗം കിഴക്കേക്കോട്ട മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 100 കിലോയോളം പഴകിയമാംസം പിടികൂടി. പോത്ത്, കാള, എരുമ, പോര്‍ക്ക് എന്നിവയുടെ ഇറച്ചിയാണ് കേടായനിലയില്‍ വില്‍പനക്ക് െവച്ചിരുന്നത്. ബീഫിെൻറ മൂന്നു സ്റ്റാളുകളും പോര്‍ക്ക് ഇറച്ചിവില്‍ക്കുന്ന ഒരു സ്റ്റാളും ഇതിലുണ്ട്.
വെറ്ററിനറി ഡോ. വീണ അനിരുദ്ധെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത മാംസം കോര്‍പറേഷെൻറ ബയോഗ്യാസ് പ്ലാൻറില്‍ കത്തിച്ചുനശിപ്പിച്ചു. പല സ്റ്റാളുകളിലും കോള്‍ഡ് സ്‌റ്റോറേജ് സംവിധാനം ഇല്ലെന്ന് ആരോഗ്യവിഭാഗം പരിശോധനയിൽ കണ്ടെത്തി.
അറവുനടന്ന് നാലു മണിക്കൂര്‍ കഴിഞ്ഞാല്‍ ഇറച്ചി കേടായിത്തുടങ്ങും. ബാക്ടീരിയ മനുഷ്യശരീരത്തില്‍ ചെന്നാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാവാന്‍ സാധ്യതയുണ്ട്. വേവിച്ചാലും ഈ ബാക്ടീരിയ നശിക്കണമെന്നില്ലെന്ന് ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. ഗുഡ്സ് വണ്ടികളിലാക്കി നഗരത്തിെൻറ വിവിധയിടങ്ങളിൽ ഇറച്ചിവില്‍പന നടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കർശന നടപടിയുണ്ടാവുമെന്നും കോർപറേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.