തൃശൂർ: ഓൺലൈനിൽ മുൻകൂർ പണമടച്ച് ബുക്ക് ചെയ്ത പാചക വാതക സിലിണ്ടർ വിതരണം ചെയ്യുന്നതിന് മുമ്പ് വില കൂടിയാലും ഉപഭോക്താവിൽനിന്ന് അധിക തുക ഈടാക്കരുതെന്ന് ജില്ല എൽ.പി.ജി ഓപൺ ഫോറം. വർഷങ്ങളായി തുടരുന്ന ചൂഷണം സംബന്ധിച്ച് ജില്ല ഉപഭോക്‌തൃ സമിതി പ്രസിഡന്‍റ് ജെയിംസ് മുട്ടിക്കൽ നൽകിയ പരാതി പരിഗണിച്ചാണ് നടപടി.
ഓൺലൈനിൽ തുക അടച്ച് ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ ബിൽ ഓൺലൈനായി ലഭിക്കാൻ സംവിധാനമുണ്ട്. ഇത്തരത്തിൽ മുഴുവൻ തുകയും കൊടുത്താലും ഏജൻസികൾ നാലോ അഞ്ചോ ദിവസം കഴിഞ്ഞാണ് സിലിണ്ടർ എത്തിക്കുന്നത്.
ഇതിനിടയിൽ വില കൂടിയാൽ ബിൽ റദ്ദാക്കി കൂടിയ തുക ഉപഭോക്താവിൽനിന്ന് ഈടാക്കുകയാണ് ഏജൻസികൾ ചെയ്യുന്നത്. ഇത് സാമാന്യ നീതിക്ക് നിരക്കാത്തതാണെന്നും അവസാനിപ്പിക്കണമെന്നും ജെയിംസ് മുട്ടിൽ യോഗത്തിൽ ആവശ്യപ്പെട്ടു.
എന്നാൽ, ഗ്യാസിന് വില കൂടിയാൽ കൂട്ടി വാങ്ങുന്നത് പോലെ കുറഞ്ഞാൽ കുറച്ച് കൊടുക്കുമെന്നും തൃശൂരിലെ പെട്രോളിയം കമ്പനി പ്രതിനിധി മറുപടി നൽകി. എന്നാൽ, കഴിഞ്ഞ ഒരു വർഷം എട്ട് തവണ ഗാർഹിക സിലിണ്ടറിന് വില കൂടിയപ്പോൾ കുറഞ്ഞത് ഒരു തവണ മാത്രമാണെന്നും 10 രൂപ കുറച്ചപ്പോൾ ആകെ കൂടിയത് 300 രൂപയാണെന്നും ജെയിംസ് മുട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.