ജ്ഞാനപ്പാന പുരസ്കാരം കെ.ബി. ശ്രീദേവിക്ക്

ഗുരുവായൂർ: ദേവസ്വത്തി​ൻെറ ജ്ഞാനപ്പാന പുരസ്കാരം സാഹിത്യകാരി കെ.ബി. ശ്രീദേവിക്ക്. 50001 രൂപയും പ്രശസ്തി ഫലകവും അടങ്ങിയ പുരസ്കാരം പൂന്താനദിനമായ ഫെബ്രുവരി 17ന് വൈകീട്ട് അഞ്ചിന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കൈമാറും. ആറ് പതിറ്റാണ്ടോളം സാഹിത്യരംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ശ്രീദേവിക്ക് പുരസ്കാരം നൽകുന്നതെന്ന് ദേവസ്വം അറിയിച്ചു. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ, ആലങ്കോട് ലീലാകൃഷ്ണൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ. കെ.വി. മോഹനകൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 
Tags:    
News Summary - Njanapana Award 20201 to K.B. Sridevi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.