Posted On
date_range Updated On
date_range നിർത്തിയിട്ട ടൂറിസ്റ്റ് ബസിനടിയിൽ ഒളിപ്പിച്ച ഒമ്പത് കിലോ കഞ്ചാവ് പിടികൂടി
അന്തിക്കാട്: ചെമ്മാപ്പിള്ളി ആനേശ്വരം ക്ഷേത്രത്തിനടുത്ത പറമ്പിൽ പാർക്ക് ചെയ്ത ടൂറിസ്റ്റ് ബസിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒമ്പത് കിലോയോളം കഞ്ചാവ് പിടികൂടി. ബാങ്കിന്‍റെ ജപ്തി നടപടി നേരിടുന്ന ആളുടെ പറമ്പിലാണ് ബസ് പാർക്ക് ചെയ്തിരുന്നത്.
ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് മുന്നിലെ ടയറുകൾക്ക് അടിയിലായി നാല് പാക്കറ്റ് കണ്ടത്. നാട്ടുകാർ അറിയിച്ചതുപ്രകാരം അന്തിക്കാട് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസ്സിലായത്. കവറിൽ കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു.
കഞ്ചാവ് വിൽപനക്കാർ കൈമാറ്റത്തിന് സൂക്ഷിച്ചതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രദേശത്ത് കഞ്ചാവ് വിൽപന തകൃതിയാണ്. ഒഴിഞ്ഞ പറമ്പിലും പുഴയോരത്തും വിൽപനക്കാരുടെ ശല്യം ഏറിയിട്ടുണ്ട്. ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.