വായനദിനാചരണം

ആമ്പല്ലൂര്‍: പുതുക്കാട് പഞ്ചായത്ത് പനമ്പിള്ളി മെമ്മോറിയല്‍ പബ്ലിക് ലൈബ്രറി വായനോത്സവം പ്രഭാഷകനും നോവലിസ്റ്റുമായ ഡോ. എസ്.കെ. വസന്തന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, ആന്‍സി ജോബി, സുമ ഷാജു, രശ്മി ശ്രീ ഷോബ്, പ്രീതി ബാലകൃഷ്ണന്‍, ഫിലോമിന ഫ്രാന്‍സീസ്, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍, ലൈബ്രേറിയേന്‍ എന്‍.എം. മിനി എന്നിവര്‍ സംസാരിച്ചു. ആമ്പല്ലൂര്‍ പി.എസ്. നമ്പൂതിരി സ്മാരക വര്‍ക്കേഴ്‌സ് ലൈബ്രറിയുടെ നേതൃത്വത്തില്‍ പി.എന്‍. പണിക്കര്‍ അനുസ്മരണവും എസ്.എന്‍. പുരം വാമദേവന്റെ 'കൊറോണെ കടക്ക് പുറത്ത്' കാപ്‌സൂള്‍ കവിതകളുടെ പ്രകാശനവും കവിയരങ്ങും നടന്നു. സംസ്ഥാന ലൈബ്രറി കൗണ്‍സിൽ അംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ഡോ. എം.ജി. രാമചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. നെന്മണിക്കര എം.കെ.എം സി.യു.പി സ്കൂളില്‍ വായനദിനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ഷാജു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ബിന്ദു ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് രാജന്‍ നെല്ലായി ചുമര്‍ പത്രിക പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക സിന്ധു, പി.ടി.എ പ്രസിഡന്റ് പ്രജീഷ് കാട്ടിത്തറ, സിസ്റ്റര്‍ സജി തോമസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.