ദേ​ശീ​യ​പാ​ത​യി​ൽ അ​പ്പോ​ളോ ട​യേ​ഴ്സി​ന് മു​ന്നി​ലെ വെ​ള്ള​ക്കെ​ട്ട്

ദേശീയപാത പുഴയായി; വീണ്ടും പ്രളയ ഭീതി

തൃ​ശൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ ജി​ല്ല പ്ര​ള​യ​ഭീ​തി​യി​ലാ​ണ്. ആ​ദ്യ പ്ര​ള​യ​ത്തി​െൻറ ദു​രി​തം ഇ​പ്പോ​ഴും അ​നു​ഭ​വി​ക്കു​ന്ന ചാ​ല​ക്കു​ടി​യി​ലും ആ​മ്പ​ല്ലൂ​ർ ക​ല്ലൂ​രി​ലും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​െൻറ വ​ക്കി​ലാ​ണ്. ജി​ല്ല​യു​ടെ കി​ഴ​ക്ക്- തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ലാ​ണ് മ​ഴ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. കൊ​ട​ക​ര കാ​വി​ല്‍പാ​ടം പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ഇ​വി​ടെ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍പ്പി​ച്ചു. പ​ല വീ​ടു​ക​ളി​ലും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ക്ക് നാ​ശ​മു​ണ്ടാ​യി. മ​ഴ ശ​ക്ത​മാ​യി തു​ട​ര്‍ന്നാ​ല്‍ കൂ​ടു​ത​ല്‍ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.

വെ​ള്ളി​ക്കു​ള​ങ്ങ​ര സ്‌​കൂ​ള്‍ ജ​ങ്​​ഷ​നി​ല്‍ വെ​ള്ള​ക്കെ​ട്ടു​യ​ര്‍ന്നു. റോ​ഡി​ല്‍ ര​ണ്ട​ടി​യോ​ളം വെ​ള്ളം പൊ​ങ്ങി​യ​തി​നെ തു​ട​ര്‍ന്ന് വാ​ഹ​ന​ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു. റോ​ഡ​രി​കി​ലെ കാ​ന​ക​ള്‍ ക​വി​ഞ്ഞൊ​ഴു​കി​യ​താ​ണ് റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​ന്‍ ഇ​ട​യാ​യ​ത്. ക​ന​ത്ത മ​ഴ​യി​ല്‍ പാ​ലി​യേ​ക്ക​ര പ​ഴ​യ ഹൈ​വേ​യി​ല്‍ മ​രം ക​ട​പു​ഴ​കി ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വ​ര​ന്ത​ര​പ്പി​ള്ളി ക​ൽ​ക്കു​ഴി​യി​ൽ ഗ​ർ​ഭി​ണി​യാ​യ പ​ശു മി​ന്ന​ലേ​റ്റ് ച​ത്തു. പു​ത്തൂ​രി​ന് സ​മീ​പം മാ​ന്ദാ​മം​ഗ​ലം മ​രോ​ട്ടി​ച്ചാ​ലി​ൽ 19 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും മി​ന്ന​ലി​ൽ പ​രി​ക്കേ​റ്റു. അ​ഞ്ചു​പേ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​താ​ണ്. ഇ​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു.

മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് അ​തി​ര​പ്പി​ള്ളി മ​ല​ക്ക​പ്പാ​റ മേ​ഖ​ല​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബീ​ച്ചു​ക​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ജി​ല്ല​യി​ലെ ബീ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു. ഡാ​മു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് തൃ​ശൂ​രി​ൽ ഷോ​ള​യാ​ർ ഡാം ​ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഡാ​മു​ക​ളും തു​റ​ന്ന് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്നു​ണ്ട്. ജ​ലാ​ശ​യ​ങ്ങ​ളി​ൽ വെ​ള്ളം ഉ​യ​രാ​ൻ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. പീ​ച്ചി ഡാം ​ഷ​ട്ട​റു​ക​ൾ 12 ഇ​ഞ്ച് വ​രെ ഉ​യ​ർ​ത്തേ​ണ്ടി വ​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. അ​ങ്ങ​നെ​യെ​ങ്കി​ൽ ജ​ലം കൂ​ടു​ത​ൽ പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​ത് തൃ​ശൂ​ർ ന​ഗ​ര​ത്തെ​യും ബാ​ധി​ക്കും. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് കി​ഴ​ക്കേ കോ​ട്ട​യും ഗാ​ന്ധി ന​ഗ​റും ചെ​മ്പൂ​ക്കാ​വു​മ​ട​ക്കം പ്ര​ള​യ​ത്തി​ലാ​ക്കി​യ​ത് പീ​ച്ചി​യി​ൽ നി​ന്നു​ള്ള വെ​ള്ള​മാ​യി​രു​ന്നു. പീ​ച്ചി വെ​ള്ളം ത​ന്നെ​യാ​ണ് മ​ണ​ലി​പ്പു​ഴ​യി​ലേ​ക്കും ക​രു​വ​ന്നൂ​ർ പു​ഴ​യി​ലേ​ക്കും വി​ടു​ന്ന​ത്. ഇ​ത് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യെ വെ​ള്ള​ത്തി​ലാ​ക്കു​ന്ന​താ​ണ്. പെ​രി​ങ്ങ​ൽ​ക്കു​ത്തി​ൽ നി​ന്ന്​ 200 ഘ​ന​യ​ടി വെ​ള്ള​മാ​ണ് തു​റ​ന്നു വി​ടു​ന്ന​ത്. ഇ​ത് ഇ​പ്പോ​ൾ​ത​ന്നെ നി​റ​ഞ്ഞൊ​ഴു​കു​ന്ന ചാ​ല​ക്കു​ടി പു​ഴ​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കും.

മ​ല​മ്പു​ഴ, ആ​ളി​യാ​ർ ഡാ​മു​ക​ൾ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭാ​ര​ത​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രും. ഇ​ത് വ​ട​ക്കാ​ഞ്ചേ​രി പു​ഴ​യെ​യും ബാ​ധി​ക്കും. ഉ​ച്ച​യോ​ടെ മ​ഴ​യു​ടെ അ​ള​വി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും രാ​ത്രി​യി​ൽ മ​ഴ ക​ന​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പി​െൻറ ആ​ശ​ങ്ക​യി​ലാ​ണ് ജി​ല്ല.

അഴുക്കുചാൽ കവിഞ്ഞ്​ വീടുകളില്‍ വെള്ളം

കൊ​ട​ക​ര: ക​ന​ത്തു പെ​യ്ത മ​ഴ​യി​ല്‍ ദേ​ശീ​യ​പാ​ത​യി​ലെ കൊ​ട​ക​ര, പേ​രാ​മ്പ്ര ഭാ​ഗ​ത്ത് പ​ര​ക്കെ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത് വാ​ഹ​ന​യാ​ത്ര​ക്കാ​രേ​യും പ​രി​സ​ര​വാ​സി​ക​ളേ​യും ദു​രി​ത​ത്തി​ലാ​ക്കി. മ​ഴ​വെ​ള്ളം അ​ഴു​ക്കു​ചാ​ലി​ലൂ​ടെ ശ​രി​യാ​യി ഒ​ഴു​കി​േ​പ്പാ​കാ​ത്ത​താ​ണ് ദു​രി​തം സൃ​ഷ്​​ടി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ലെ പേ​രാ​മ്പ്ര പ​ള്ളി ജ​ങ്​​ഷ​ന്‍, അ​പ്പോ​ളോ ജ​ങ്​​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ഴു​ക്കു​ചാ​ലു​ക​ള്‍ ക​വി​ഞ്ഞൊ​ഴു​കി​യ വെ​ള്ളം സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റി.

അ​ഴു​ക്കു​ചാ​ൽ അ​ട​ഞ്ഞ​തു മൂ​ലം വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ര്‍ന്ന് പേ​രാ​മ്പ്ര അ​പ്പോ​ളോ പ​രി​സ​ര​ത്തെ മൂ​ന്നു വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി.ചു​ങ്ക​ന്‍ വ​ര്‍ഗീ​സ്, കു​റ്റി​ക്കാ​ട​ന്‍ ആ​ൻ​റ​ണി, കോ​മ്പാ​ന്‍ ബി​ജു എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കാ​ണ് വെ​ള്ളം ക​യ​റി​യ​ത്.

പേ​രാ​മ്പ്ര പ​ള്ളി ജ​ങ്​​ഷ​നി​ലെ ബാ​ര്‍ബ​ര്‍ ഷോ​പ്പി​ലും ഇ​ത്ത​ര​ത്തി​ല്‍ വെ​ള്ളം ക​യ​റി.അ​ഴു​ക്കു​ചാ​ൽ ക​വി​ഞ്ഞൊ​ഴു​കി​യ വെ​ള്ളം പ​ല ഭാ​ഗ​ത്തും സ​ർ​വി​സ് റോ​ഡി​ലൂ​ടെ കു​ത്തി​യൊ​ഴു​കി. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​വി​ടെ വെ​ള്ള​ക്കെ​ട്ടി​ന് വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. ടി.​ജെ. സ​നീ​ഷ്‌​കു​മാ​ര്‍ എം.​എ​ല്‍.​എ, കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​മ്പി​ളി സോ​മ​ന്‍ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചു.

രാ​ത്രി​കാ​ല യാ​ത്ര​ക്ക് നി​രോ​ധ​നം;പു​ഴ​യി​ലി​റ​ങ്ങു​ന്ന​തി​നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും വി​ല​ക്ക്

അ​തി​തീ​വ്ര മ​ഴ​ക്കു​ള്ള സാ​ധ്യ​ത പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള്ള രാ​ത്രി​കാ​ല യാ​ത്ര 18 വ​രെ നി​രോ​ധി​ച്ചു. വൈ​കീ​ട്ട് ഏ​ഴ് മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ​യാ​ണ് നി​രോ​ധ​നം. വ​യ​ൽ, മ​ല​യോ​രം, പു​ഴ​യു​ടെ തീ​രം, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശം ല​ഭി​ക്കു​ന്ന മു​റ​ക്ക്​ ബ​ന്ധു വീ​ടു​ക​ളി​ലേ​ക്കോ ക്യാ​മ്പു​ക​ളി​ലേ​ക്കോ മാ​റി​ത്താ​മ​സി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. പു​ഴ​യി​ൽ ഇ​റ​ങ്ങു​ന്ന​തും കു​ളി​ക്കു​ന്ന​തും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തും നി​രോ​ധി​ച്ചു. ക​ട​ലി​ലു​ള്ള മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ബോ​ട്ടു​ക​ൾ പോ​ക​രു​ത്. മ​ണ്ണെ​ടു​പ്പ്, ഖ​ന​നം, മ​ണ​ലെ​ടു​പ്പ് എ​ന്നി​വ​യും ഒ​ക്ടോ​ബ​ർ 18 വ​രെ അ​നു​വ​ദ​നീ​യ​മ​ല്ല. ന​ദീ​തീ​ര​ങ്ങ​ൾ, പാ​ലം, മ​ല​ഞ്ച​രി​വ്, ബീ​ച്ചു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​നോ​ദ​ത്തി​ന് പോ​കു​ന്ന​തി​നും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. പ്ര​ത്യേ​ക ജാ​ഗ്ര​ത തു​ട​രാ​ൻ കോ​സ്​​റ്റ​ൽ പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ര​ണ്ട് ക്യാ​മ്പു​ക​ൾ തുറന്നു

ജി​ല്ല​യി​ൽ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ചാ​ല​ക്കു​ടി പ​രി​യാ​രം വി​ല്ലേ​ജി​ൽ ച​ക്ര​പാ​ണി സ്കൂ​ളി​ൽ അ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ലെ 23 പേ​രു​ണ്ട്. ചാ​ല​ക്കു​ടി കൊ​ട​ക​ര വി​ല്ലേ​ജി​ലെ എ​ൽ.​പി സ്കൂ​ളി​ൽ വിവിധ കു​ടും​ബ​ങ്ങ​ളി​ലെ 38 പേ​രു​മു​ണ്ട്.  

ചാലക്കുടിയിൽ അതിതീവ്ര മഴ; ദേശീയപാതയിൽ വെള്ളക്കെട്ട്

ചാ​ല​ക്കു​ടി: അ​തി​തീ​വ്ര മ​ഴ​യെ തു​ട​ർ​ന്ന് വെ​ള്ളം ഉ​യ​ർ​ന്ന​തി​നാ​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വ​ന​മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​െൻറ സ്ലൂ​യി​സ്​ വാ​ൽ​വ് തു​റ​ന്നു. ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്നു. അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ, തു​മ്പൂ​ർ​മു​ഴി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ശ​നി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു.

ശ​നി​യാ​ഴ്​​ച ഉ​ച്ച​വ​രെ 124 എം.​എം മ​ഴ​യാ​ണ് ചാ​ല​ക്കു​ടി​യി​ൽ പെ​യ്ത​ത്. പു​ക​യും മൂ​ട​ലും വ​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടേ​ണ്ടി വ​ന്നു.

വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​നി​ൽ വെ​ള്ളം ക​യ​റു​ന്ന​ത്ര ഗു​രു​ത​ര​മാ​യ വെ​ള്ള​ക്കെ​ട്ടും ഉ​ണ്ടാ​യി.

ഡ്രൈ​വ​ർ​ക്ക് ശ​രി​യാ​യി കാ​ണാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മു​രി​ങ്ങൂ​രി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു. ഡി​വൈ​ൻ അ​ടി​പ്പാ​ത​യു​ടെ ഇ​രു​വ​ശ​ത്തെ​യും സ​ർ​വി​സ് റോ​ഡി​ൽ ക്ര​മാ​തീ​ത​മാ​യി വെ​ള്ളം ഉ​യ​ർ​ന്നു. ചാ​ല​ക്കു​ടി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യു​ടെ പി​ൻ​ഭാ​ഗ​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.

അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ പ​രി​യാ​രം ജ​ങ്​​ഷ​ൻ ഭാ​ഗ​ത്ത് ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രു​ന്നു. കാ​ടു​കു​റ്റി​യി​ലും റോ​ഡി​ൽ പ​ല​യി​ട​ത്താ​യി വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യി.

പ​റ​മ്പി​ക്കു​ളം ഡാ​മി​ൽ​നി​ന്ന് രാ​വി​ലെ സെ​ക്ക​ൻ​ഡി​ൽ 2000 ഘ​ന​യ​ടി വെ​ള്ളം തു​റ​ന്നു​വി​ട്ടി​രു​ന്നു. ഇ​തോ​ടെ പെ​രി​ങ്ങ​ലി​ൽ വീ​ണ്ടും വെ​ള്ളം ഉ​യ​രു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഡാ​മി​െൻറ സ്ലൂ​യി​സ് വാ​ൽ​വ് അ​ട​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ണ്ടും തു​റ​ന്നു. സെ​ക്ക​ൻ​ഡി​ൽ 200 ഘ​ന​യ​ടി വെ​ള്ളം വീ​ത​മാ​ണ് തു​ട​ക്ക​ത്തി​ൽ പു​റ​ത്തു​വി​ട്ട​ത്. പെ​രി​ങ്ങ​ലി​ലെ ജ​ല​നി​ര​പ്പ് 416 മീ​റ്റ​ർ ആ​കു​ന്ന​തു വ​രെ വെ​ള്ളം തു​റ​ന്നു​വി​ടും. എ​ന്നാ​ൽ, ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് കു​റ​വാ​യി​രു​ന്നു.

അ​തി​നാ​ൽ വെ​ള്ള​പ്പൊ​ക്ക​ത്തെ​ക്കു​റി​ച്ച് ത​ൽ​ക്കാ​ലം ആ​ശ​ങ്ക​യി​ല്ല. മ​ഴ​യെ തു​ട​ർ​ന്ന് മ​ല​യോ​ര മേ​ഖ​ല​യി​ൽ രാ​ത്രി​യി​ലെ ഗ​താ​ഗ​തം ക​ല​ക്ട​ർ നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - National Highway flooded; Fear of flooding again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.