നിർമാണ പ്രവർത്തനം നടക്കുന്ന ഏങ്ങണ്ടിയൂരിൽ പൊടിയിൽ മുങ്ങിയ ദേശീയപാത

ദേശീയപാത നിർമാണം; പൊടിയിൽ ‘കാണാതായി’ ഏങ്ങണ്ടിയൂർ

ചേറ്റുവ: ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഏങ്ങണ്ടിയൂരിലും പരിസരപ്രദേശത്തും മണൽപൊടിശല്ല്യം രൂക്ഷം. ചേറ്റുവപുഴയിൽ നിന്ന് മണൽ ശേഖരിച്ച് ദേശീയപാത നിർമാണത്തിനായി വലിയ ടോറസ് വാഹനങ്ങളിൽ ദേശീയപാത സർവിസ് റോഡിലൂടെ ചേറ്റുവ മുതൽ പോക്കുളങ്ങര പ്രദേശത്തുകൂടെ കടന്നുപോകുമ്പോൾ വാഹനത്തിൽനിന്നും മണൽ ചോർന്നൊലിച്ച് ദേശീയപാതയിൽ കിടക്കുന്നതിനാൽ റോഡിലൂടെ വാഹനങ്ങൾ വേഗത്തിൽ കടന്നുപോകുമ്പോൾ പരിസരത്തെ വീടുകളിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കും മണൽപൊടികൾ കാറ്റിന് എത്തുന്നത് മൂലം പ്രദേശത്തെ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ഏറെ ബുദ്ധിമുട്ടിലാണ്.

സമീപത്തെ ഹോട്ടലുകൾ ബേക്കറി സ്ഥാപനങ്ങൾ എന്നിങ്ങനെയുള്ള കച്ചവട സ്ഥാപനങ്ങൾക്കാണ് ഏറെ ഭീഷണി. ഭക്ഷണപദാർഥങ്ങളിൽ പൊടി പറ്റുന്നത് മൂലം കച്ചവടക്കാർ ഏറെ പ്രയാസത്തിലാണ്, കാൽനടയാത്രക്കാർക്കും ബൈക്ക് പോലുള്ള ചെറിയ വാഹനങ്ങൾക്കും മണൽപ്പൊടി മൂലം ഏറെ ദുരിതമാണ്. സമീപത്തെ സ്കൂളുകളിലേക്ക് കുട്ടികൾ പോകുമ്പോഴും ക്ലാസ് വിട്ടു തിരിച്ചു വരുമ്പോഴും ഈ മണൽപൊടി ശ്വസിക്കുന്നത് മൂലം കുട്ടികൾക്കും വൻ ഭീഷണിയാണ്.

ദേശീയപാത കരാർ കമ്പനി ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിക്കണമെന്നും റോഡിനു സമീപം കുന്നുകൂടി കിടക്കുന്ന മണൽ പൂർണമായും നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും സമീപപ്രദേശത്ത് താമസിക്കുന്നവർക്കും കച്ചവട സ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന പൊടി ശല്യം ഒഴിവാക്കാനായി പ്രദേശത്ത് റോഡ് വെള്ളം നനച്ച് പ്രദേശവാസികളുടെ ആശങ്ക അകറ്റണമെന്നും സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.

Tags:    
News Summary - National highway construction in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.