Posted On
date_range Updated On
date_range മുസിരിസ് ബസ് സ്റ്റാൻഡ് നാടിന് സമർപ്പിക്കുന്നു
കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതിയുടെ സഹകരണത്തോടെ കൊടുങ്ങല്ലൂർ നഗരസഭയിലെ കാവിൽ കടവിൽ മുസിരിസ് അറൈവൽ സെന്ററിനോട് ചേർന്ന് നിർമിച്ച ബസ് സ്റ്റാൻഡ് ഒടുവിൽ നാടിന് സമർപ്പിക്കുന്നു.
ശൃംഗപുരം ലക്ഷ്മി തിയറ്ററിനു കിഴക്ക് മുസിരിസ് പൈതൃകപദ്ധതി അറൈവൽ സെന്ററിനായി നഗരസഭ വിട്ടു നൽകിയ സ്ഥലത്ത് കരാർ പ്രകാരം അവർ നിർമിച്ചു നൽകിയതാണ് മുസിരിസ് ബസ് സ്റ്റാൻഡ്.
പ്രദേശത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതി വ്യാഴാഴ്ച വൈകീട്ട് 5.30ന് നഗരസഭ ചെയർപേഴ്സൻ ടി.കെ. ഗീതയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ നാടിന് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.