ശ്രീക്കുട്ടൻ
യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
കുന്നംകുളം: ചിറ്റഞ്ഞൂരിൽ യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി.
ചിറ്റഞ്ഞൂർ എഴുത്തുപുരക്കൽ ശ്രീക്കുട്ടനെയാണ് (22) കുന്നംകുളം സി.ഐ കെ.ജി. സുരേഷിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ചിറ്റഞ്ഞൂർ തോട്ടുപുറത്തുവീട്ടിൽ സബീഷിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഫെബ്രുവരി 28ന് ചിറ്റഞ്ഞൂരിലായിരുന്നു സംഭവം.ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി നാട്ടിലെത്തിയതായി അസി. പൊലീസ് കമീഷണർ ടി.എസ്. സിനോജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്.
കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചുവെന്ന തെറ്റിദ്ധാരണയിലാണ് ശ്രീക്കുട്ടൻ ഇയാളെ ആക്രമിച്ചത്.പൊലീസ് സംഘത്തിൽ എസ്.ഐമാരായ ഇ. ബാബു, വി.എസ്. സന്തോഷ്, എ.എസ്.ഐ പ്രേംജിത്, സി.പി.ഒമാരായ മെൽവിൻ, ഷജീർ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.