Posted On
date_range Updated On
date_range വധശ്രമം: പ്രതിക്ക് തടവും പിഴയും
ഇരിങ്ങാലക്കുട: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവും 5000 രൂപ പിഴയും. മറ്റത്തൂര്‍ മാങ്കുറ്റിപ്പാടം പാലത്തറയില്‍ അനീഷിനെ (27) കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസിലെ നാലാം പ്രതി മറ്റത്തൂര്‍ കൊരേച്ചാല്‍ കണമംഗലത്ത് സന്തോഷിനെയാണ് (46) കോടതി ശിക്ഷിച്ചത്. മാങ്കുറ്റിപ്പാടം കലിക്കല്‍ മുത്തി ക്ഷേത്ര ഉത്സവസ്ഥലത്ത് ഉണ്ടായ വഴക്കിനെ തുടര്‍ന്നുള്ള മുന്‍വിരോധം വെച്ച് 2014 ഫെബ്രുവരി 23ന് അനീഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളെ നേരത്തെ ശിക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.