മാവോവാദി നേതാവിനെ ആശുപത്രിയിൽനിന്ന്​ അറസ്​റ്റ്​ ചെയ്തു

തൃശൂർ: മാവോവാദി നേതാവിനെ തൃശൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അറസ്​റ്റ്​ ചെയ്തു. ചിറ്റിലപ്പിള്ളി സ്വദേശി രാജനെയാണ് (58) എറണാകുളത്തുനിന്നുള്ള സ്പെഷൽ അന്വേഷണസംഘം അറസ്​റ്റ്​ ചെയ്തത്. മലപ്പുറം എടക്കരയിൽ മാവോവാദി അനുകൂല പ്രവർത്തനവുമായി ബന്ധപ്പെട്ട് രജിസ്​റ്റർ ചെയ്ത കേസിൽ ഇയാൾ ഒളിവിലായിരുന്നു.

കഴിഞ്ഞദിവസം ഒല്ലൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റാണ് രാജനെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ അന്വേഷണസംഘത്തി​െൻറ കസ്​റ്റഡിയിലുള്ള രാജനെ ബുധനാഴ്ച എറണാകുളത്തേക്ക് കൊണ്ടുപോകും.

അതേസമയം, അറസ്​റ്റ്​ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചിട്ടില്ലെന്ന് പരാതി ഉയർന്നു. തമിഴ്നാട്ടിലും ഇതരസംസ്ഥാനങ്ങളിലും നടക്കുന്നതുപോലെ മാവോവാദികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്ന രീതിയിലേക്ക് കേരള പൊലീസും വഴിമാറിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പൗരാവകാശ പ്രവർത്തകൻ സി.എ. അജിതൻ ആരോപിച്ചു.

Tags:    
News Summary - Maoist leader arrested from hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.