Posted On
date_range Updated On
date_range വാക്സിനെടുക്കാൻ വരി നിൽക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
മാള: വാക്സിൻ എടുക്കാൻ വരിയിൽ നിന്നയാൾ കുഴഞ്ഞ് വീണ് മരിച്ചു. പുത്തൻചിറ വിക്ടറിനഗർ പരേതനയായ പുഞ്ചപറമ്പിൽ കുട്ടെൻറ മകൻ ചന്ദ്രനാണ് (59) മരിച്ചത്.
പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ എത്തിയ ചന്ദ്രൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ഡോക്ടർ വന്ന് പരിശോധിച്ച് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. അവിടെ എത്തും മുേമ്പ മരിച്ചു. കോവിഡ് നെഗറ്റിവാണ്.
ഭാര്യ: ശോഭന. മക്കൾ: സന്തോഷ്, പരേതനായ സുരേഷ്. മരുമകൾ: ധന്യ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.