മുരളി

മാടക്കത്തറ സംഘര്‍ഷം: പ്രതികളെ സഹായിച്ചയാള്‍ അറസ്​റ്റില്‍

മണ്ണുത്തി: മാടക്കത്തറയില്‍ തിരുവോണനാളിലുണ്ടായ സംഘര്‍ഷത്തിലെ പ്രതികളെ സഹായിച്ചയാള്‍ അറസ്​റ്റില്‍. ഷൊര്‍ണൂര്‍ ഗണേശഗിരി മാമ്പൂള്ളി മുരളിയാണ്​ (28) അറസ്​റ്റിലായത്.

വീടുകയറി ആക്രമണം നടത്തിയവരോട് പ്രതികാരം ചെയ്യാന്‍ തിരുവോണനാളില്‍ എത്തിയ ഗുണ്ടാസംഘങ്ങള്‍ക്ക് ആക്രമണത്തിന് ശേഷം ഒളിത്താവളവും മൊബൈല്‍ഫോണും നല്‍കിയതിനാണ് ഇയാള്‍ അറസ്​റ്റി​ലായത്. കേസിലെ ഏഴാം പ്രതിയാണ് മുരളി.

ഈ കേസിലെ മറ്റുപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ വന്ന വാഹനവും ആക്രമണത്തിന് ഉപയോഗിച്ച മാരകായുധങ്ങളും ഇനിയും കണ്ടെടുക്കാനായിട്ടില്ല. എസ്.ഐ കെ. പ്രദീപ്കുമാര്‍, പി. സുരേഷ്‌കുമാര്‍, വിജയന്‍, സി.പി.ഒമാരായ എന്‍. രജിത്ത്, ടി.പി. രാജേഷ് എന്നിവരടങ്ങുന്ന സംഘം ഷൊര്‍ണൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.