Posted On
date_range Updated On
date_range നിയന്ത്രണംവിട്ട ലോറി വീട്ടുപറമ്പിലേക്ക് മറിഞ്ഞ് മതില് തകര്ന്നു
ആമ്പല്ലൂര്: പുതുക്കാട് നിയന്ത്രണംവിട്ട ലോറി വീട്ടുപറമ്പിലേക്ക് മറിഞ്ഞ് മതില് തകര്ന്നു. പുതുക്കാട് റെയില്വേ സ്റ്റേഷന് റോഡില് തിങ്കളാഴ്ച രാത്രി 11.30 നായിരുന്നു അപകടം. കുറ്റിക്കാടന് അന്തോണിയുടെ വീട്ടുമതിലാണ് തകര്ന്നത്. മൈസൂരില് നിന്ന് അരിയുമായി വന്ന ടോറസ് ലോറി അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര് പറഞ്ഞു.
ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ലോറി ഡ്രൈവര് പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.അപകടത്തെ തുടര്ന്ന് ലോറിയുടെ ടാങ്കില് നിന്ന് ഇന്ധനം ചോര്ന്നെങ്കിലും പുതുക്കാട് ഫയര്ഫോഴ്സെത്തി രക്ഷാപ്രവര്ത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.