മുള്ളൂർക്കര ക്രിസ്ത്യൻ പള്ളിക്ക് സമീപം മറിഞ്ഞ മിനിലോറി
മിനിലോറി തലകീഴായി മറിഞ്ഞു; നാലുപേർക്ക് പരിക്ക്
ചെറുതുരുത്തി: മിനിലോറി തലകീഴായി മറിഞ്ഞ നാലുപേർക്ക് പരിക്ക്. മുള്ളൂർക്കര ക്രിസ്ത്യൻ പള്ളിക്ക് സമീപം വെള്ളിയാഴ്ച ഉച്ചക്ക് 1.30നാണ് അപകടം.
കൊരട്ടിയിൽനിന്ന് അലുമിനിയം പാത്രങ്ങളുമായി ഷൊർണൂർ ഭാഗത്തേക്കു വരുന്ന ലോറി മറ്റൊരു വാഹനത്തിന് വഴി കൊടുത്തപ്പോൾ മുന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികനെ കണ്ട് പെട്ടെന്ന് ബ്രേക്കിട്ടതോടെ തലക്കീഴായി മറിയുകയായിരുന്നു.
കോരട്ടി സ്വദേശികളായ ഡ്രൈവർ രജീഷ് (41), വണ്ടിയിലുണ്ടായിരുന്ന ഡേവിസ് (55), ബൈക്ക് ഓടിച്ചിരുന്ന മുള്ളൂർക്കര സ്വദേശി ശ്രീരാജ്, ബന്ധു പാർവതി എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ഹൈവേ പൊലീസ് എസ്.ഐ വിൽസൺ ചെറിയാനും പഞ്ചായത്ത് അംഗം കെ.എ. ജെസീലും നാട്ടുകാരും ചേർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.