Posted On
date_range Updated On
date_range സുവോളജിക്കൽ പാർക്കിൽ സിംഹവാലൻ കുരങ്ങനും
പുത്തൂർ: സുവോളജിക്കൽ പാർക്കിലേക്ക് പുതിയ അന്തേവാസിയായി സിംഹവാലൻ കുരങ്ങ് എത്തി. തട്ടേക്കാട് പക്ഷി സങ്കേതത്തിൽനിന്നാണ് ആൺ വർഗത്തിൽപ്പെട്ട സിംഹവാലൻ കുരങ്ങനെ എത്തിച്ചത്. 2015ൽ പത്തനാപുരത്തുനിന്നും പിടിയിലായ സിംഹവാലന്‍ 15 വയസ്സിനടുത്താണ് പ്രായം. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ‘മക്കാക്ക്’ വർഗത്തിൽപ്പെട്ടതാണ്.
സുവോളജിക്കൽ പാർക്കിലെ വെറ്ററിനറി ഡോക്ടർമാരായ രാജ്, ബിനോയ്, ക്യുറേറ്റർ അശ്വിനി എന്നിവരും അനിമൽ കീപ്പർമാരുമാണ് തട്ടേക്കാട് നിന്നും പുത്തൂരിലേക്ക് സിംഹവാലനെ എത്തിച്ചത്. ഡയറക്ടർ ആർ. കീർത്തിയുടെ നേതൃത്വത്തിൽ പാർക്കിലേക്ക് വരവേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.