Posted On
date_range Updated On
date_range മിന്നൽ; വീടുകളിലെ വൈദ്യുത ഉപകരണങ്ങൾ നശിച്ചു
എരുമപ്പെട്ടി: ശക്തമായ മിന്നലിൽ വീടുകളിലെ വൈദ്യുതോപകരണങ്ങൾ കത്തിനശിക്കുകയും വീട്ടുമതിൽ തകർന്നു വീഴുകയും ചെയ്തു. വെള്ളറക്കാട്ട് ദുബായ് പടിയിലെ അലക്കപീടികയിൽ വീട്ടിൽ സുലൈമാൻ, സമീപത്തെ മുത്ത്പറമ്പിൽ വീട്ടിൽ റസാക്ക് എന്നിവരുടെ വീടുകളിലാണ് നാശനഷ്ടങ്ങളുണ്ടായത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത്. വീടുകളിലെ ഫാനുകൾ, മോട്ടോർ ഷെഡിന്റെ മെയിൻ സ്വിച്ച്, ബ്രേക്കർ എന്നിവയും വീട്ടുപറമ്പിൽ 40 മീറ്റർ നീളത്തിൽ നിർമിച്ചിരുന്ന സ്നേഹമതിലും തകർന്നുവീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.